KeralaNEWS

കോട്ടക്കല്‍ലീഗിലെ വിഭാഗീയത പിരിധിവിട്ടു; നഗരസഭാ ചെയര്‍പേഴ്‌സണ്‍, കൗണ്‍സിലര്‍ സ്ഥാനങ്ങള്‍ രാജിവെച്ച് ബുഷ്‌റ ഷബീര്‍

മലപ്പുറം: മുസ്ലിം ലീഗിലെ വിഭാഗീയത, കോട്ടക്കല്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ ഷബീര്‍ രാജിവച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥാനവും കൗണ്‍സിലര്‍ സ്ഥാനവും ഒരുമിച്ചാണ് ഇവര്‍ രാജിവച്ചത്. രാജിക്കത്ത് നഗരസഭാ സെക്രട്ടറി ആര്‍ കുമാറിന് കൈമാറി. നഗരസഭ ഭരണവുമായി ബന്ധപ്പെട്ട് ഇവിടെ മുസ്ലിം ലീഗില്‍ വിഭാഗീയത രൂക്ഷമായിരുന്നു. ചെയര്‍പേഴ്‌സണെതിരെ ഒരു വിഭാഗം നേരത്തെ രംഗത്തെത്തിയിരുന്നു. ഏകാധിപത്യ നിലപാടാണെന്നായിരുന്നു വിമര്‍ശം. ഇതോടെ മുന്‍സിപ്പല്‍ കമ്മറ്റിക്ക് പരാതി നല്‍കി. മറുവിഭാഗം കൗണ്‍സിലര്‍മാര്‍ പാര്‍ട്ടിക്ക് രാജിക്കത്തും നല്‍കി.

വിഷയം പാണക്കാട്ടേക്കും എത്തി. എന്നാല്‍ തീരുമാനമെടുക്കാന്‍ ജില്ല നേതൃത്വം തയ്യാറായില്ല. ഇതോടെ ഭരണസമിതിയുടെ വിവിധ പദ്ധതികളും മറുവിഭാഗം ബഹിഷ്‌ക്കരിക്കുന്ന രീതിയിലേക്ക് മാറിയിരുന്നു. ഇതോടെയാണ് വിഷയത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം നാലരയോടെ പാണക്കാട് യോഗം ചേര്‍ന്നത്. ഈ യോഗത്തിലാണ് നിലവിലെ നഗരസഭ ചെയര്‍പേഴ്‌സണ്‍ വൈസ് ചെയര്‍പേഴ്‌സണ്‍ എന്നിവരോട് രാജിവെക്കാന്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടത്. ഇതോടെയാണ് നിലവിലെ ചെയര്‍പേഴ്‌സണ്‍ ബുഷ്റ ബഷീര്‍ സ്ഥാനം രാജിവെച്ചത്.

Signature-ad

രാജിക്കത്ത് നല്‍കിയശേഷം നഗരസഭയിലെ മുഴുവന്‍ ജീവനക്കാരോടും യാത്ര പറഞ്ഞതിനുശേഷമാണ് ബുഷറ ഷബീര്‍ ഇറങ്ങിയത് നഗരസഭയുടെ പടിയിറങ്ങിയത്. ഇത്രയും കാലം ചെയ്തുതന്ന എല്ലാ സഹായങ്ങള്‍ക്കും നന്ദിയുണ്ടെന്നും ഉദ്യോഗസ്ഥരോട് ബുഷ്റ ഷബീര്‍ പറഞ്ഞു. ഒരു കുത്തഴിഞ്ഞ പുസ്തകമായിരുന്നു എനിക്ക് തന്നിരുന്നത്, അതെല്ലാം ഞാന്‍ തുന്നിച്ചേര്‍ത്ത് നല്ല രീതിയില്‍ പാര്‍ട്ടിയെ തിരിച്ചേല്‍പ്പിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

‘ഇത്രയും കാലത്തെ സേവനത്തിനുള്ളില്‍ ഒരു നയാ പൈസ പോലും ഞാന്‍ എടുത്തിട്ടില്ല എന്റെ കൈകള്‍ ശുദ്ധമാണ് ആര്‍ക്കുവേണമെങ്കിലും അക്കാര്യം പരിശോധിക്കാം. സമൂഹമാധ്യമങ്ങളില്‍ സ്ത്രീയെന്ന പരിഗണന പോലും തരാതെ തന്നെ ചിലര്‍ വേട്ടയാടി’ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇവരോടൊപ്പം നഗരസഭ വൈസ് ചെയര്‍ പേഴ്‌സണ്‍ പി.പി ഉമ്മറും രാജിവെച്ചിട്ടുണ്ട്.

എന്നാല്‍, അദ്ദേഹം കൗണ്‍സിലര്‍ സ്ഥാനം രാജി വെച്ചിട്ടില്ല. കോട്ടക്കല്‍ നഗരസഭയിലെ ഡിവിഷന്‍ മൂന്നിലെ ഡോ. ഹനീഷയെ പുതിയ ചെയര്‍പേഴ്‌സനാക്കാനും ഡിവിഷന്‍ പതിനഞ്ചിലെ ചെരട മുഹമ്മദലിയെ(കുഞ്ഞുട്ടി) വൈസ് ചെയര്‍മാക്കാനും ലീഗ് നേതൃത്വം തീരുമാനിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

 

Back to top button
error: