KeralaNEWS

കാണാതായ യുവാവിന്റെ മൃതദേഹം  കുറ്റിക്കാട്ടില്‍ കണ്ടെത്തി

കാസർകോട്:കാണാതായ യുവാവിന്റെ മൃതദേഹം പുഴയുടെ അടുത്തുള്ള കുറ്റിക്കാട്ടില്‍ കണ്ടെത്തി.കളനാട് ചിറമ്മല്‍ സ്വദേശി രഞ്ജിത്തിന്റെ മൃതദേഹമാണ് ചിറമ്മല്‍ പാലത്തിന് സമീപം കണ്ടെത്തിയത്.

ഈ മാസം 11നാണ് രഞ്ജിത്തിനെ കാണാതാകുന്നത്.ബന്ധുക്കളും നാട്ടുകാരും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. അഴുകിയ നിലയിലാണ് ഇന്ന് വൈകിട്ട് മൃതദേഹം കണ്ടെത്തിയത്. ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Back to top button
error: