KeralaNEWS

സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തില്ല; വിളിക്കുമ്പോള്‍ കോടതിയില്‍ ഹാജരാകണമെന്ന നോട്ടീസ് മാത്രം

കോഴിക്കോട്:മാധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തില്ല. വിളിക്കുമ്പോള്‍ കോടതിയില്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നോട്ടിസ് നല്‍കി സുരേഷ് ഗോപിയെ വിട്ടയക്കുകയായിരുന്നു.
 രണ്ടുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സുരേഷ്ഗോപിയെ നടക്കാവ് പൊലീസ് സ്റ്റേഷനില്‍ നിന്നും വിട്ടയച്ചത്.
അനുമതിയില്ലാതെ ശരീരത്തില്‍ സ്പർശിച്ചെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമുള്ള മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ ഐപിസി 354 എയിലെ ഒന്നുമുതല്‍ നാലുവരെ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഒക്ടോബര്‍ 27ന് കോഴിക്കോട് സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് സംഭവം.

Back to top button
error: