LIFETRENDING

മലയാള സിനിമയ്ക്ക് ഊര്‍ജ്ജം പകരുന്ന ഇളവുകള്‍; മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് താരങ്ങള്‍

മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കേരളത്തിലെ തീയേറ്ററുകള്‍ മറ്റന്നാള്‍ തുറക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി വിവിധ സംഘടനകള്‍ നടത്തിയ ചര്‍ച്ചയില്‍ തീയേറ്റര്‍ തുറക്കാന്‍ തീരുമാനം എടുത്തിരുന്നു. എന്നാല്‍ എന്ന് തുറക്കണമെന്ന കാര്യത്തില്‍ സിനിമ സംഘടനകള്‍ക്ക് തീരുമാനമെടുക്കാമെന്ന ധാരണയിലാണ് യോഗം അവസാനിച്ചത്. ഇപ്പോഴിതാ മറ്റന്നാള്‍ തീയേറ്ററുകള്‍ തുറക്കും എന്ന് സംഘടനകള്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാലും ദിലീപും.

തങ്ങളുടെ ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഇരുവരും നന്ദി അറിയിച്ചത്. മലയാള സിനിമയ്ക്ക് ഊര്‍ജ്ജം പകരുന്ന ഇളവുകള്‍ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് സ്‌നേഹാദരങ്ങളെന്ന് മോഹന്‍ലാലും ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം നല്‍കുന്ന തീരുമാനങ്ങള്‍ കൈകൊണ്ട സംസ്ഥാന സര്‍ക്കാരിനും,പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും ഫിയോക്കിന്റെയും,ചലച്ചിത്ര മേഖലയുടെ ആകേതന്നെയും നന്ദി അറിയിക്കുന്നുവെന്ന് ദിലീപും കുറിച്ചു.

Signature-ad

https://www.facebook.com/ActorMohanlal/posts/3621906037865066

ദളപതി വിജയ് നായകനാക്കിയെത്തുന്ന ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ ആണ് ആദ്യം കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം.

https://www.facebook.com/ActorDileep/posts/2297128217117601

Back to top button
error: