KeralaNEWS

ബ്ലാസ്റ്റേഴ്സ് വിട്ടതോടെ സഹല്‍ ആളാകെ മാറിയെന്ന് സുനിൽ ഛേത്രി

ബംഗളൂരു: സഹല്‍ അബ്ദുല്‍ സമദിനെ പ്രശംസിച്ച്‌ ഇന്ത്യൻ നായകൻ സുനില്‍ ഛേത്രി.ബ്ലാസ്റ്റേഴ്സ് വിട്ട് മോഹൻ ബഗാനില്‍ എത്തിയപ്പോള്‍ സഹല്‍ ആളാകെ മാറിയെന്ന് സുനിൽ ഛേത്രി പറഞ്ഞു.

വിദേശകളിക്കാരുടെ പ്രകടനം ഉള്‍പ്പെടെ നോക്കുകയാണെങ്കില്‍ സഹല്‍ വേറിട്ട് നില്‍ക്കുന്നുവെന്നും ഛേത്രി പറയുന്നു.

‘കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ സഹല്‍ അബ്ദുല്‍ സമദ് എത്രത്തോളം മാറിയെന്ന് പലര്‍ക്കും മനസിലായിട്ടില്ലെന്ന് തോന്നുന്നു. മികച്ചൊരു ആഭ്യന്തര സീസണ്‍ ലഭിക്കാതെ ബുദ്ധിമുട്ടിയിടത്ത് നിന്നാണ് സഹലിന്റെ ഈ മാറ്റം. ഐ.എസ്.എല്ലില്‍ മോഹൻ ബഗാന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രകടനം നോക്കുകയാണെങ്കില്‍ വിദേശതാരങ്ങളില്‍ നിന്നടക്കം അദ്ദേഹം വേറിട്ട് നില്‍ക്കുന്നുണ്ട്. ഈ പ്രകടനം തുടരും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്”- ഛേത്രി വ്യക്തമാക്കി.

Signature-ad

കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്നാണ് സഹല്‍ അബ്ദുല്‍ സമദ് മോഹൻ ബഗാനില്‍ എത്തുന്നത്. ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ഒട്ടും ദഹിക്കാത്ത തീരുമാനമായിരുന്നു അതെങ്കിലും തീരുമാനം നല്ലതാണെന്നാണ് ഛേത്രി പറയുന്നത്.

രാജ്യത്തെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിലൊരാളായ സഹല്‍ അബ്ദുള്‍ സമദ് 2017 മുതല്‍ കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ട്. ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചതിന്റെ റെക്കോര്‍ഡും സഹലിന്റെ പേരിലാണ്‌. 97 മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് ജേഴ്സിയില്‍ സഹല്‍ കളിച്ചത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 10 ഗോളുകള്‍ നേടിയ താരം 9 അസിസ്റ്റുകളും കരസ്ഥമാക്കി. കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പര്‍ ലീഗിന്റെ ഫൈനലിലെത്തിയ 2021-22 സീസണില്‍ ഉജ്ജ്വല പ്രകടനമായിരുന്നു സഹലിന്റേത്.

Back to top button
error: