KeralaNEWS

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി  രണ്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; സംഭവം കോഴിക്കോട് 

കോഴിക്കോട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി  പിഞ്ചുകുഞ്ഞ് മരിച്ചു.ചെക്യാട് പുത്തന്‍പുരയില്‍ ജവാദിന്‍റെയും ഫാത്തിമയുടെയും മകന്‍ മെഹ്യാന്‍ ആണ് മരിച്ചത്.

രണ്ടു മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.മുലപ്പാല്‍ കുടിക്കുന്നതിനിടെ കുഞ്ഞിന്‍റെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. പെട്ടെന്ന് തന്നെ പാറക്കടവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Back to top button
error: