നിയമസഭാ സമ്മേളനം 22ന് പിരിയാൻ കാര്യോപദേശക സമിതി യോഗത്തിൽ തീരുമാനം. സ്പീക്കറെ നീക്കണമെന്ന പ്രതിപക്ഷ പ്രമേയം 21-നാണ് സഭയുടെ പരിഗണനയ്ക്ക് വരിക. സഭ വെട്ടിച്ചുരുക്കുവാനുള്ള നീക്കം, പ്രമേയം ചർച്ച ചെയ്യാതിരിക്കാൻ ആണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ പ്രമേയം ചർച്ച ചെയ്യുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്.
സഭയുടെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് സ്പീക്കർ ക്കെതിരായ പ്രമേയം ചർച്ചയ്ക്ക് വരുന്നത്. പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം സ്പീക്കർക്കെതിരായ ആരോപണമുന്നയിക്കാൻ ലഭിക്കുന്ന അവസരമാണിത്. ഡെപ്യൂട്ടി സ്പീക്കർ ആകും പ്രമേയത്തിന്റെ വേളയിൽ സഭ നിയന്ത്രിക്കുക.
കോവിഡ് പശ്ചാത്തലത്തിൽ ആണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കാൻ കാര്യോപദേശക സമിതി തീരുമാനിച്ചത്. ഈ മാസം 28 വരെ ആയിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്