തെന്നിന്ത്യന്‍ താരം ചിമ്പുവിനെ സിനിമയില്‍ നിന്നും വിലക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി. ചിമ്പു അഭിനയിക്കാമെന്ന് ഏറ്റ് കരാര്‍ തയ്യാറാക്കിയ ‘കൊറോണ കുമാര്‍’ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളായ വേല് ഫിലിംസ് നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
കുറച്ചുകാലമായി മദ്രാസ് ഹൈക്കോടതിയില്‍ ചിമ്പുവും വേല് ഫിലിംസും തമ്മിലുള്ള കേസ് നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തങ്ങളുടെ ‘കൊറോണ കുമാര്‍’ എന്ന പ്രൊജക്ട് പൂര്‍ത്തിയാക്കും വരെ ചിമ്പുവിന് മറ്റ് ചിത്രങ്ങളില്‍ അഭിനയിക്കുന്നത് വിലക്കണം എന്നാണ് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി അത് അംഗീകരിച്ചില്ല. ഇത്തരം ആവശ്യങ്ങള്‍ക്ക് നിയമപരമായ സാധുതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇതിന് മുമ്പ് 10 കോടിക്ക് ചിത്രത്തില്‍ അഭിനയിക്കാമെന്ന് ഏറ്റ ചിമ്പു 4.5 കോടി രൂപ അഡ്വാന്‍സ് വാങ്ങിയ ശേഷം അഭിനയിക്കാന്‍ തയാറാകുന്നില്ലെന്ന് കാണിച്ച് വേല് ഫിലിംസ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ രേഖകള്‍ പ്രകാരം ഒരു കോടി രൂപ മാത്രമാണ് ചിമ്പുവിന് നല്‍കിയതെന്നും കേസ് അവസാനിക്കും വരെ ആ തുക കോടതിയില്‍ കെട്ടിവെക്കണമെന്നും കോടതി ചിമ്പുവിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. അവസാനമായി പുറത്തിറങ്ങിയ ചിമ്പു ചിത്രം ‘പത്തുതലൈ’ക്ക് തിയറ്ററില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല.