വെടിനിര്‍ത്തലിനുള്ള ഉചിത സമയമായില്ലെന്ന ഇസ്രായേല്‍ വാദം അമേരിക്കയും ശരിവച്ചു. വിജയം വരെ യുദ്ധം തുടരുമെന്നും വെടിനിര്‍ത്തല്‍ പരിഗണനയില്‍ ഇല്ലെന്നും ഇസ്രായേല്‍ സൈനിക വക്താവും ഇതിന് പിന്നാലെ പ്രതികരിച്ചു.
അതേസമയം തെക്കൻ മേഖലയിലേക്ക് ഒഴിഞ്ഞുപോകാൻ നാലു മണിക്കൂര്‍ കൂടി അധിക സമയം അനുവദിച്ചതായി ഇസ്രായേല്‍ അറിയിപ്പ് ലഭിച്ചതിനു പിന്നാലെ വടക്കൻ ഗാസയില്‍ നിന്ന് സലാഹുദ്ദീൻ റോഡുവഴി വൻ ജനപ്രവാഹമാണ് ഉണ്ടായിരിക്കുന്നത്. കരസൈന്യത്തിന്റെ മുന്നേറ്റം ഉറപ്പാക്കാൻ വേണ്ടിയാണ് ആളുകളോട് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഒരു മാസത്തിലേറെയായി, തുടരുന്ന ഹമാസ് ഇസ്രായേല്‍ ഉദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഗാസ മുനമ്ബില്‍ വ്യോമാക്രമണവും, കരയാക്രമണവും ശക്തമാക്കിയിരിക്കുകയാണ് ഇസ്രായേല്‍. ഗാസയുടെ വടക്കൻ ഭാഗത്ത് ദിവസവും നാലു മണിക്കൂര്‍ വെടിനിര്‍ത്താനാണ് തീരുമാനം. വടക്കൻ ഗാസയില്‍ നിന്ന് ഫലസ്തീനികള്‍ക്ക് പലായനം ചെയ്യാനായാണ് വെടിനിര്‍ത്തല്‍.
വടക്കൻ ഗാസയില്‍ നിന്ന് ആളുകള്‍ക്ക് പലായനം ചെയ്യാൻ രണ്ട് മാനുഷിക ഇടനാഴികള്‍ രൂപപ്പെടുത്തുമെന്നും ഈ പ്രദേശങ്ങളില്‍ സൈനികനടപടികള്‍ ഉണ്ടാകില്ലെന്നും ഇസ്രായേൽ സേന അറിയിച്ചിട്ടുണ്ട്.
ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം ഇപ്പോഴും തുടരുകയാണ്. ഇതുവരെ 10,569 ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് വിവരം.