പനാജി: 37-ാമത് ദേശീയ ഗെയിംസിന് ഗോവയിൽ സമാപനം.36 സ്വര്‍ണവും 24 വെള്ളിയും, 27 വെങ്കലവുമായി 87 മെഡലുകളോടെ കേരളം ഇത്തവണ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
80 സ്വര്‍ണവും, 69 വെള്ളിയും, 79 വെങ്കലവുമുള്‍പ്പെടെ 228 മെഡലുകളുമായി മഹാരാഷ്ട്രയാണ് ഒന്നാമത്. 66 സ്വര്‍ണവും, 27 വെള്ളിയും, 33 വെങ്കലവുമായി 126 മെഡലുകളോടെ സര്‍വീസസ് ഇത്തവണ രണ്ടാം സ്ഥാനത്തായി. 62 സ്വര്‍ണവും, 55 വെള്ളിയും, 75 വെങ്കലവുമുള്‍പ്പെടെ 192 മെഡലുകളുമായി ഹരിയാനയാണ് മൂന്നാമത്.
കര്‍ണാടകയുടെ നീന്തല്‍ താരം ശ്രീഹരി നടരാജാണ് ഗെയിംസിലെ മികച്ച പുരുഷ അത്ലറ്റ്. നാല് സ്വര്‍ണവും, ഒരു വെള്ളിയുമാണ് താരം കരസ്ഥമാക്കിയത്. മഹരാഷ്ട്രയുടെ ജിംനാസ്റ്റിക് താരം സംയുക്ത പ്രസേൻ, ഒഡീഷ ജിംനാസ്റ്റിക് താരം പ്രണതി നായക് എന്നിവരാണ് മികച്ച വനിതാ അത്ലറ്റുകള് നാല് വീതം സ്വര്‍ണവും, ഓരോ വെള്ളിയും ഇരുവരും കരസ്ഥമാക്കി.
അടുത്ത ദേശീയ ഗെയിംസ് ഉത്തരാഖണ്ഡില്‍ നടക്കും.