Lead NewsNEWS

ഹരിയാനയില്‍ കര്‍ഷകര്‍ക്കെതിരേ കണ്ണീര്‍വാതകം പ്രയോഗിച്ച്‌ പോലീസ്

രിയാനയില്‍ ബിജെപി യോ​ഗത്തിലേക്ക് മാര്‍ച്ച്‌ നടത്തിയ കര്‍ഷകര്‍ക്കെതിരേ കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ച് പോലീസ് നടപടി. കര്‍ണാല്‍ ടോള്‍ പ്ലാസക്കടുത്താണ് സംഭവം. ഇന്ന് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ ഗ്രാമം സന്ദര്‍ശിക്കുന്നുണ്ട്. ഇത് തടയാനെത്തിയ കര്‍ഷകര്‍ക്കെതിരേ പോലിസ് കണ്ണീര്‍ വാതകവും ജലപീരങ്കിലും പ്രയോഗിച്ച്‌ മാര്‍ച്ചിനെ പ്രതിരോധിക്കുകയായിരുന്നു.

കാര്‍ഷിക നിയമത്തിന്റെ ഗുണവശങ്ങളെക്കുറിച്ച്‌ കര്‍ഷകര്‍ക്കും ഗ്രാമവാസികള്‍ക്കും ബോധവല്‍ക്കരണപരിപാടി നടത്താനും ബിജെപി പദ്ധതിയിട്ടിട്ടുണ്ട്. പരിപാടിയുടെ പശ്ചാത്തലത്തില്‍ ഗ്രാമത്തില്‍ കനത്ത പോലിസ് വിന്യാസമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഖട്ടാറിന്റെ സന്ദര്‍ശനത്തിനെതിരേ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജ്ജേവാലെ രംഗത്തെത്തിയിരുന്നു.

Signature-ad

അന്നം തരുന്ന കര്‍ഷകരുടെ അവസ്ഥയെ മുതലെടുക്കരുതെന്നായിരുന്നു സുര്‍ജേവാലയുടെ ട്വീറ്റ്. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങളില്‍ അനാവശ്യ ഇടപെടല്‍ നടത്തരുതെന്നും സുര്‍ജേവാലെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Back to top button
error: