IndiaNEWS

ഭാര്യമാരെ ലൈംഗിക ബന്ധത്തിന് കൈമാറ്റം ചെയ്ത എട്ട് ഭർത്താക്കന്മാർ അറസ്റ്റിൽ

ചെന്നൈ: പണം വാങ്ങി ഭാര്യമാരെ ലൈംഗിക ബന്ധത്തിന് കൈമാറ്റം ചെയ്തിരുന്ന എട്ട് ഭർത്താക്കന്മാർ അറസ്റ്റിൽ.
ചെന്നൈ, കോയമ്ബത്തൂര്‍, മധുരൈ, സേലം, ഈറോഡ് തുടങ്ങിയ നഗരങ്ങളില്‍ പാര്‍ട്ടി സംഘടിപ്പിച്ച് ഭാര്യമാരെ ലൈംഗിക ബന്ധത്തിനായി കൈമാറ്റം നടത്തിയിരുന്ന എട്ടുപേരെയാണ് ചെന്നൈ   പണൈയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒറ്റയ്ക്ക് ജീവിക്കുന്ന പുരുഷൻമാരെയാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. ഇതിനായി സോഷ്യല്‍ മീഡിയയില്‍ പരസ്യം ചെയ്തായിരുന്നു ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. ഭാര്യമാരെ ലൈംഗിക ബന്ധത്തിന് കൈമാറ്റം ചെയ്യുന്നതിനായി 13000 രൂപ മുതല്‍ 25000 രൂപവരെ സംഘം ഈടാക്കിയിരുന്നതായും പൊലീസ് വ്യക്തമാക്കി.

Signature-ad

ഇവരുടെ താവളങ്ങളില്‍ നിന്ന് 30-40 വയസുള്ള മറ്റ് നിരവധി സ്ത്രീകളെയും രക്ഷപ്പെടുത്തി. സ്ത്രീകളെല്ലാം വിവാഹിതരാണെന്നും വൻതുക വാഗ്ദാനം ചെയ്താണ് ഇവരെ കെണിയില്‍ വീഴ്ത്തിയതെന്നും പൊലീസ് പറഞ്ഞു.

Back to top button
error: