KeralaNEWS

രഥോത്സവത്തിനൊരുങ്ങി കല്പാത്തി;തേരുരുളാന്‍ ദിവസങ്ങള്‍ മാത്രം

ത്സവക്കാഴ്ചകൾക്കായി കല്പാത്തി ഒരുങ്ങുകയാണ്. തേരുരുളാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി.നവംബർ 14 മുതൽ 16 വരെയാണ് കല്പാത്തി രഥോത്സവം.

കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള കല്പാത്തി ഗ്രാമത്തിലെ ക്ഷേത്രത്തിൽ എല്ലാ വർഷവും നടക്കുന്ന ഒരു ഉത്സവമാണ് കല്പാത്തി രഥോത്സവം. ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ വിശ്വനാഥപ്രഭുവും (പരമശിവൻ) അദ്ദേഹത്തിന്റെ പത്നിയായ വിശാലാക്ഷിയും (പാർവ്വതി) ആണ്.

 

Signature-ad

എല്ലാ വർഷവും നടത്തുന്ന പത്തുദിവസത്തെ രഥോത്സവം നവംബർ മാസത്തിലാണ് (മലയാള മാസം തുലാം 28,29,30) നടക്കുക. കേരളത്തിലെ ക്ഷേത്രോത്സവങ്ങളിൽ ഏറ്റവും ആകർഷകമായ ഉത്സവങ്ങളിൽ ഒന്നാണ് ഇത്. വേദ പാരായണവും കലാ സാംസ്കാരിക പരിപാടികളും രഥോത്സവത്തിന്റെ ആദ്യത്തെ നാലുദിവസം ക്ഷേത്രത്തിൽ നടക്കും ക്ഷേത്രത്തിന് 700 വർഷത്തോളം പഴക്കം ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

 

അവസാനത്തെ മൂന്നുദിവസം അലങ്കരിച്ച രഥം തെരുവുകളിലൂടെ ക്ഷേത്രത്തിലേക്ക് വലിക്കുവാനായി ആയിരക്കണക്കിന് ഭക്തജനങ്ങൾ എത്തിച്ചേരുന്നു.ബുധനാഴ്ച രാവിലെയാണ് പൂജകൾക്കുശേഷം മൂന്ന് രഥങ്ങൾ പുറത്തിറക്കിയത്. ചക്രങ്ങളിൽ ഗ്രീസിടലും അച്ചാണിയുറപ്പിക്കലും ഉൾപ്പെടെ വരുംദിവസങ്ങളിൽ പൂർത്തിയാക്കും.

 

 വിശാലാക്ഷീസമേത വിശ്വനാഥസ്വാമിയുടെ രഥം, ഗണപതിത്തേര്, സുബ്രഹ്മണ്യസ്വാമിയുടെ തേര് എന്നിവയാണ് വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ ദേവരഥങ്ങൾ. അറ്റകുറ്റപ്പണികളുടെ ഭാഗമായി സുബ്രഹ്മണ്യസ്വാമിയുടെ തേരിന്റെ പീഠം ഉറപ്പിക്കലും നടക്കും.
പുരാതനമായ ഈ ക്ഷേത്രം നിളാനദി എന്നും അറിയപ്പെടുന്ന കല്പാത്തിപ്പുഴയുടെ തീരത്താണ്. ക്ഷേത്രം 1425 എ.ഡി യിൽ നിർമ്മിച്ചു എന്നാണ് വിശ്വസിക്കുന്നത്. വടക്കേ ഇന്ത്യയിലെ വാരണാസിയിലുള്ള പ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രവുമായുള്ള സാമ്യം കാരണം കാശിയിൽ പകുതി കല്പാത്തി എന്ന് പഴഞ്ചൊല്ലു തന്നെയുണ്ട്. ബ്രാഹ്മണരുടെ അഗ്രഹാരങ്ങൾ സ്ഥിതിചെയ്യുന്ന കല്പാത്തി ഗ്രാമം കേരളത്തിലെ ആദ്യത്തെ തമിഴ് ബ്രാഹ്മണ കുടിയേറ്റ സ്ഥലങ്ങളിൽ ഒന്നാണ്.

Back to top button
error: