KeralaNEWS

ഇടുക്കി ഇക്കോ ലോഡ്ജുകള്‍ പൊതുജനങ്ങൾക്കായി തുറന്നു നൽകി

തൊടുപുഴ: ഇടുക്കി അണക്കെട്ടിന് സമീപം നിര്‍മാണം പൂര്‍ത്തീകരിച്ച ടൂറിസം വകുപ്പിന്റെ ഇക്കോ ലോഡ്ജുകള്‍  പൊതുജനങ്ങള്‍ക്കായി തുറന്നു നൽകി.

25 ഏക്കറോളം വരുന്ന പ്രദേശത്താണ് ലോഡ്ജുകള്‍ നിര്‍മിച്ചിരിക്കുന്നത്. പൂര്‍ണമായും തടികൊണ്ടാണ് നിര്‍മാണം. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഇക്കോ ലോഡ്ജിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പ്രകൃതിസൗഹൃദമായ താമസത്തിന്റെ അനുഭവം മാത്രമല്ല 10 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതിചെയ്യുന്ന ചെറുതോണി ഇടുക്കി ഡാം, ഹില്‍വ്യൂ പാര്‍ക്ക്, ഇടുക്കി ഡി.ടി.പി.സി പാര്‍ക്ക്, കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ്, കാല്‍വരിമൗണ്ട് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളും സന്ദര്‍ശിക്കാനാകും.

Signature-ad

12 കോട്ടേജുകളാണ് ആകെയുള്ളത്. പ്രതിദിനം 4130 രൂപയാണ് ഈടാക്കുന്നത്. വിനോദസഞ്ചാര വകുപ്പിന്റെ വെബ്സൈറ്റായ www.keralatourism.org വഴി ഓണ്‍ലൈനായി വ്യാഴാഴ്ച മുതല്‍ ബുക്ക് ചെയ്യാം.

Back to top button
error: