ബംഗളൂരു:ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി പൊലീസുകാരൻ.പ്രസവം കഴിഞ്ഞ് 11 ദിവസം മാത്രമായ യുവതിയെയാണ് കോണ്‍സ്റ്റബിളായ ഭര്‍ത്താവ് കൊലപ്പെടുത്തിയത്.
അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു കൊലപാതകം. കര്‍ണാടകയിലെ ചാമരാജനഗറിലാണ് സംഭവം.പൊലീസ് കോണ്‍സ്റ്റബിളായ ഡി കിഷോര്‍ (32) ആണ് ഭാര്യ പ്രതിഭയെ (24) കൊലപ്പെടുത്തിയത്.
ഭാര്യയെ കൊല്ലുന്നതിന് മുന്‍പ് വിഷം കഴിച്ച പ്രതി കൃത്യം നടത്തിയ ശേഷം സ്വയം ആശുപത്രിയിലെത്തി ചികിത്സയും തേടി.
കിഷോര്‍-പ്രതിഭ ദമ്ബതികള്‍ക്ക് 11 ദിവസം മുന്‍പാണ് ആണ്‍കുഞ്ഞ് പിറന്നത്. ഹൊസ്കോട്ടിലെ സ്വന്തം വീട്ടില്‍ പ്രസവശേഷം വിശ്രമത്തിലായിരുന്നു യുവതി. ജോലി സ്ഥലത്തായിരുന്ന കിഷോര്‍ കൊലപാതകം നടത്താനായി 230 കിലോമീറ്റര്‍ സഞ്ചരിച്ച് പ്രതിഭയുടെ വീട്ടില്‍ എത്തുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.
ഒന്നാം വിവാഹ വാര്‍ഷികത്തിന് വെറും അഞ്ചു ദിവസം മാത്രം ശേഷിക്കവേയാണ് അരും കൊല നടന്നിരിക്കുന്നത്.