തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിക്ക് 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ.തിങ്കളാഴ്ച 70 കോടി അനുവദിച്ചതിന് പിന്നാലെയാണ് ഇന്നലെ 30 കോടി രൂപ കൂടി അനുവദിച്ചത്.
കെ.എസ്.ആര്.ടി.സിലെ പെൻഷൻ വിതരണം മുടങ്ങുന്നതില്‍ ഹൈക്കോടതി ഇന്നലെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ പണം അനുവദിച്ചത്.
രണ്ടാം പിണറായി സര്‍ക്കാര്‍ 4833 കോടി രൂപയാണ് ഇതുവരെ കെ.എസ്.ആര്.ടി.സിക്ക് സഹായമായി നല്‍കിയത്.അതേസമയം ഏഴര വര്‍ഷത്തിനുള്ളില്‍ എല്‍ഡിഎഫ് സര്‍ക്കാർ ആകെ നല്‍കിയത് 9796 കോടി രൂപയാണ്.