KeralaNEWS

ലൈൻ ഓഫാക്കാക്കിയില്ല, ഷോക്കേറ്റ് കെ.എസ്.ഇ.ബി. ജീവനക്കാരന് ദാരുണാന്ത്യം

തൃശൂർ: ലൈനില്‍ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരിക്കേ കെ.എസ്.ഇ.ബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു.
കയ്പമംഗലം ഇലക്‌ട്രിക്കല്‍ സെക്ഷനിലെ വര്‍ക്കര്‍ അഴീക്കോട് കൊട്ടിക്കല്‍ സ്വദേശി പോട്ടാറത്ത് വീട്ടില്‍ വാസുവിന്റെ മകൻ തമ്ബി(43)യാണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കിഴക്കേ ടിപ്പുസുല്‍ത്താൻ റോഡില്‍ ചെന്ത്രാപ്പിന്നി ചിറയ്ക്കല്‍ പള്ളിക്കു മുന്നിലാണ് അപകടമുണ്ടായത്.

Signature-ad

പോസ്റ്റില്‍ 11 കെ.വി ലൈനിലെ ഇൻസുലേറ്റര്‍ മാറ്റിസ്ഥാപിക്കാനായി, ഏരിയല്‍ ട്രോളിയുടെ ഫൈബര്‍ ബക്കറ്റില്‍ കയറിയതായിരുന്നു തമ്ബി. ട്രോളി പൊങ്ങിയശേഷം എഴുന്നേറ്റുനിന്ന തമ്ബിയുടെ കൈ ലോ ടെൻഷൻ ലൈനില്‍ തട്ടിയപ്പോഴാണ് ഷോക്കേറ്റത്.

ലൈൻ ഓഫാക്കാത്തതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാർ പറയുന്നു .അപകടം നടന്ന സമയത്ത് വൈദ്യുതി മുടങ്ങിയിട്ടില്ലെന്ന് തൊട്ടടുത്തുള്ള കടക്കാരനും  പറഞ്ഞു.

ആറുവര്‍ഷംമുമ്ബ് കെ.എസ്.ഇ.ബിയില്‍ ജോലിയില്‍ പ്രവേശിച്ച തമ്ബി ഒരുവര്‍ഷംമുമ്ബാണ് കയ്പമംഗലം സെക്ഷനിലെത്തിയത്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Back to top button
error: