KeralaNEWS

സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌നയ്ക്ക് ആറ് കോടിയും ശിവശങ്കറിന് 50 ലക്ഷവും പിഴചുമത്തി കസ്റ്റംസ്

കൊച്ചി: നയനന്ത്ര ബാഗേജുവഴി സ്വർണം കടത്തിയ കേസിൽ സ്വപ്ന സുരേഷിനും കൂട്ടാളികൾക്കും വൻതുക പിഴചുമത്തി കസ്റ്റംസ്.
കേസിലെ പ്രധാന പ്രതികളായ സ്വപ്ന, പി.എസ്. സരിത്ത്, സന്ദീപ് നായർ, കെ.ടി. റമീസ്, യു.എ.ഇ. കോൺസുലേറ്റ് മുൻ കോൺസുൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി, മുൻ അഡ്മിൻ അറ്റാഷെ റാഷിദ് ഖാമിസ് അൽ അഷ്മേയി എന്നിവർക്ക് ആറുകോടി വീതമാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ രാജേന്ദ്രകുമാർ പിഴ ചുമത്തിയത്.
 മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന് 50 ലക്ഷം രൂപയാണ് പിഴ.മൊത്തം 44 പ്രതികളുള്ള കേസിൽ ഏഴുപേരെ ഇനിയും പിടികൂടാനുണ്ട്. ഇവരൊഴികെയുള്ള പ്രതികളിൽനിന്ന് 66.60 കോടി രൂപ പിഴ ഈടാക്കാനാണ് ഉത്തരവ്.
 മറ്റ് പ്രതികളെകൂടി പിടികൂടിയാൽ ഇവരിൽനിന്നും പിഴ ഈടാക്കണമെന്ന് ഉത്തരവിൽ പറയുന്നു. രാജ്യത്ത് ആദ്യമായാണ് സ്വർണക്കടത്ത് കേസിൽ ഇത്രയും വലിയ തുക പിഴ ഈടാക്കുന്നത് . പ്രതികളിൽ പലരുടെയും ആഡംബരവാഹനങ്ങളും കസ്റ്റംസ് കണ്ടുകെട്ടിയിട്ടുണ്ട്.

Back to top button
error: