KeralaNEWS

മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങള്‍ മാത്രം; തകർന്നു തരിപ്പണമായി കോഴഞ്ചേരി – റാന്നി പാത 

പത്തനംതിട്ട: മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അയ്യപ്പൻമാർ ഏറെ ആശ്രയിക്കുന്ന കോഴഞ്ചേരി-റാന്നി പ്രധാന പാത ഇനിയും ഗതാഗത യോഗ്യമാക്കിയിട്ടില്ല.

കീക്കൊഴൂര്‍ വഴി കോഴഞ്ചേരിയിലേക്കുള്ള പ്രധാനപാതയില്‍ പുതമണ്‍ പാലത്തിന്റെ തകര്‍ച്ചയോടെ ഇതുവഴിയുള്ള ഗതാഗതം മുടങ്ങിയിരിക്കുകയാണ്. ചെറുകോല്‍പ്പുഴ വഴിയുള്ള പാതയാകട്ടെ തകര്‍ന്നുകിടക്കുകയുമാണ്. ശബരിമല തിരുവാഭരണ പാതയുടെ ഭാഗം കൂടിയായ കോഴഞ്ചേരി റോഡുകളുടെ തകര്‍ച്ച തീര്‍ഥാടകരെ ഏറെ വലക്കും.

Signature-ad

ചെങ്ങന്നൂരില്‍നിന്ന് പമ്ബയിലേക്കുള്ള പ്രധാന പാതയാണ് കോഴഞ്ചേരി-റാന്നി. കെ.എസ്.ആര്‍.ടി.സി ഒഴികെ എല്ലാ വാഹനങ്ങളും ഇതുവഴിയാണ് കടന്നുവരുന്നത്.തിരുവല്ല- എരുമേലി ബസുകളുടെ റൂട്ടും ഇതാണ്. പമ്ബയിലേക്കും എരുമേലിയിലേക്കുമുള്ള ദൈര്‍ഘ്യം കുറവായ പാത കൂടിയാണിത്.

പുതമണ്‍ പാലത്തിന്റെ തകര്‍ച്ചയോടെ കോഴഞ്ചേരി-റാന്നി റൂട്ടിലെ മുഴുവൻ വാഹനങ്ങളും ചെറുകോല്‍പ്പുഴ വഴിയാണ് തിരിച്ചുവിട്ടത്. റാന്നിയില്‍നിന്ന് കീക്കൊഴൂര്‍ വഴി വരുന്ന വാഹനങ്ങളും പേരൂര്‍ച്ചാല്‍ പാലത്തിലൂടെ ചെറുകോല്‍പ്പുഴ റോഡില്‍ പ്രവേശിച്ചുവേണം യാത്ര തുടരാൻ. ഭാരവാഹനങ്ങള്‍ അടക്കം ഇതുവഴി യാത്ര തുടങ്ങിയതോടെ ചെറുകോല്‍പ്പുഴ റോഡ് പൂര്‍ണമായി തകര്‍ന്നു.

കുണ്ടും കുഴിയും വെള്ളക്കെട്ടുകളുമായി തകര്‍ന്നു കിടക്കുന്ന ചെറുകോല്‍പ്പുഴ റോഡിലൂടെ ഒരുവിധത്തിലും യാത്ര ചെയ്യാനാകാത്ത സ്ഥിതിയാണ് നിലവിലുള്ളത്.ശബരിമല റോഡുകളില്‍ ഹൈകോടതി അംഗീകരിച്ചവയില്‍ പ്രഥമ പരിഗണനയും കോഴഞ്ചേരി-റാന്നി റോഡിനുണ്ട്.

Back to top button
error: