LIFELife Style

എല്ലാം ഒന്നില്‍നിന്ന് തുടങ്ങാന്‍ ഷൈന്‍; ‘ബൈയോള്‍ബിച്ച്’ എന്തെന്നു തലപുകച്ച് മല്ലൂസ്

ഴിഞ്ഞദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നത് ഷൈന്‍ ടോം ചാക്കോയും ഗേള്‍ഫ്രണ്ട് തനുവും ആണ്. മാധ്യമങ്ങള്‍ വിടാതെ പിന്തുടര്‍ന്നുകൊണ്ട് ആളെ പരിചയപെടുത്താമോ എന്ന് അഭ്യര്‍ഥിച്ചുവെങ്കിലും ഷൈന്‍ കക്ഷിയുടെ വിവരങ്ങള്‍ തുറന്നു പറഞ്ഞിരുന്നില്ല. എന്താണ് കുട്ടിയുടെ പേര് എന്ന് ചോദിക്കുമ്പോള്‍ ‘പേരയ്ക്ക’, ഒന്നും പറയാനില്ല എന്നുതുടങ്ങി സ്ഥിരം ശൈലിയില്‍ ഉള്ള മറുപടികള്‍ ആണ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. എന്നാല്‍ ഷൈനിന്റെ പാര്‍ട്ണര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുട്ടിയുടെ വിശേഷങ്ങള്‍ അധികം വൈകാതെ സോഷ്യല്‍ മീഡിയയില്‍ നിറയുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ച ആകുന്നത് ഷൈന്റെ മുന്‍കാല ജീവിതവും സുഹൃത്തിന്റെ റെയര്‍ നെയിമുമാണ്.

മുന്‍കാല ജീവിതത്തെക്കുറിച്ച്
തന്റെ മുന്‍കാല ജീവിതത്തെക്കുറിച്ച് ഷൈന്‍ കുറച്ചുനാള്‍ മുമ്പേയാണ് തുറന്നുപറച്ചില്‍ നടത്തിയത്. താന്‍ വിവാഹിതനായിരുന്നു. ഒരു കുട്ടിയുടെ അച്ഛന്‍ ആണ്. എന്നാല്‍, കുടുംബത്തെ പരിപാലിക്കാന്‍ തനിക്ക് കഴിഞ്ഞില്ല, അതുകൊണ്ടുതന്നെ കുട്ടി അമ്മയുടെ ഒപ്പം എന്നായിരുന്നു ഷൈന്‍ പ്രതികരിച്ചത്. മാത്രമല്ല പ്രണയിക്കാന്‍ തനിക്ക് സമയം കിട്ടിയില്ല എല്ലാം ഇനി ഒന്നേ എന്ന് തുടങ്ങണം എന്നൊക്കെയും ആയിരുന്നു ചില അഭിമുഖങ്ങളില്‍ താരം പറഞ്ഞത്.

Signature-ad

പരിചയക്കുറവ് വ്യക്തം
അവര്‍ ഈ ഭൂഖണ്ഡത്തിലെ ഇല്ല. അല്ലെങ്കിലും സെപ്പറേറ്റഡ് ആയി കഴിഞ്ഞാല്‍ കുട്ടികള്‍ ഏതെങ്കിലും ഒരു സൈഡില്‍ നിന്നും വളരുന്നതാണ് നല്ലത് എന്നായിരുന്നു അന്ന് താരം പ്രതികരിച്ചത്. തനിക്ക് സ്ത്രീകളോട് ഇടപെഴകി പരിചയം ഇല്ലല്ലോ. കല്യാണം കഴിച്ചു ഒരു കൊച്ചുണ്ടായി എന്നാല്‍ മറന്നുപോയി. ഇനി ആദ്യം മുതല്‍ പഠിക്കണം എന്നും ഷൈന്‍ പറഞ്ഞിരുന്നു. കഴിഞ്ഞദിവസം ഗേള്‍ഫ്രണ്ടിനൊപ്പം എത്തിയപ്പോഴും താന്‍ പറഞ്ഞ ആ പരിചയക്കുറവ് പ്രതിഫലിച്ചിരുന്നു.

ഷൈനിന്റെ പെരുമാറ്റം
പൊതുവേദിയില്‍ ആദ്യമായി ഗേള്‍ഫ്രണ്ടിനൊപ്പം എത്തിയതിന്റെ പരിചയക്കുറവ് ആ വീഡിയോ കാണുന്ന ഏതൊരാള്‍ക്കും ഫീല്‍ ചെയ്യും. എങ്ങനെ കൂടെ ഇരിക്കുന്ന ആളെ സന്തോഷിപ്പിക്കാന്‍ ആകും എന്നായിരുന്നു ഷൈന്‍ ശ്രമിക്കുന്നതും. അതിനായി ഇടക്ക് സുഹൃത്തിന്റെ തോളില്‍ കൈ ഇട്ടും, കുശലം പറഞ്ഞും, മറ്റു ചിലപ്പോള്‍ അവരുടെ മുടിയില്‍ തലോടിയും ഷൈന്‍ ആ പരിചയക്കുറവ് കാണിച്ചുകൊണ്ടിരുന്നു.

ഷൈനിന്റെ ബൈയോള്‍ബിച്ച്
‘ബൈയോള്‍ബിച്ച്’ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഷൈനിന്റെ ഫ്രണ്ടിനെ അറിയപ്പെടുന്നത്. 3,550 ഫോളോവേഴ്സാണ് തനുവിന് ഉള്ളതെങ്കിലും ഷൈനിന്റെ വരവോടെ ആ ഫോളോവേഴ്സിന്റെ എണ്ണം ഇനിയും കൂടും എന്നാണ് ആരാധകരുടെ പക്ഷം. എന്നാല്‍ ആളെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇതുവരെയും ഷൈന്‍ തുറന്നുപറഞ്ഞിട്ടില്ല കുറച്ചു ഇദിവസങ്ങള്‍ക്ക് മുന്‍പേ ഇതേ ആളോടൊപ്പം ഒരു ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് ചിത്രവും ഷൈന്‍ പങ്കിട്ടിരുന്നു.

നിങ്ങള്‍ നല്ല ജോഡികളാട്ടോ!
താരങ്ങളും നിരവധി ആരാധകരും ആണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചുകൊണ്ട് എത്തുന്നത്. എന്നാല്‍ എന്താണ് തനു രേഖപെടുത്തിയിരിക്കുന്ന ബൈയോള്‍ബിച്ച് എന്ന വാക്കിന്റെ അര്‍ഥം എന്നാണ് ഇപ്പോള്‍ ഒട്ടുമിക്ക ആളുകളും പരതുന്നത്.

ഗൂഗിളില്‍ ഇതേ വാക്ക് സേര്‍ച്ച് ചെയ്താല്‍ ഒരു കൊറിയന്‍ വാക്കാണ് എന്ന് വ്യക്തമാണ്. സ്റ്റാര്‍ എന്നാണര്‍ത്ഥം എന്നും ഗൂഗിള്‍ തന്നെ അര്‍ഥം പറയുന്നു. എന്തായാലും ഇരുവരും തമ്മില്‍ നല്ല ജോഡികള്‍ എന്നാണ് ഒട്ടുമിക്ക ആളുകളുടെയും അഭിപ്രായം.

 

 

Back to top button
error: