കോഴിക്കോട്: പുല്ലരിയാൻ പോയ വീട്ടമ്മയെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടൂര്‍ മൂലാട് ചക്കത്തൂര്‍ വിജയലക്ഷ്മി (64)യാണ് മരിച്ചത്.
വയലിൽ വൈദ്യുതി കമ്പി പൊട്ടിവീണിരുന്നു. പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
വിജയലക്ഷ്മിയെ കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരേതനായ മാധവൻ നായരുടെ ഭാര്യയാണ്. മക്കള്‍: വിമേഷ് (റിട്ട. ഇന്ത്യൻ ആര്‍മി), വിജേഷ് (ഇന്ത്യൻ റെയില്‍വേ). മരുമക്കള്‍: നിയ (മൊടക്കല്ലൂര്‍), ഡോ. ഹിദ (ആയുര്‍വേദ ആശുപത്രി, നന്മണ്ട).