കോഴിക്കോട്: വടകരയില്‍ തേനീച്ച ആക്രമണം. കുട്ടികളുള്‍പ്പടെ ഒന്‍പതു പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു. വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം. വടകര ഹെല്‍ത്ത് സെന്ററിന് സമീത്ത് വെച്ചാണ് ഫിദ, ഫാത്തിമ എന്നീ കുട്ടികളെ തേനീച്ച ആക്രമിച്ചത്. ഇവരുടെ നില ഗുരുതരമാണ്. ഇരുവരെയും വടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരെ രക്ഷിക്കാനെത്തിയ മറ്റ് ഏഴ് പേര്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റ എല്ലാവരെയും വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തേനീച്ചയുടെ കുത്തേല്‍ക്കുമ്പോള്‍ ശരീരത്തിലേക്ക് വിവിധതരം എന്‍സൈമുകള്‍, അമൈനുകള്‍ എന്നിവ പ്രവേശിക്കും. തേനീച്ചകള്‍ കൂട്ടമായി ആക്രമിക്കുമ്പോള്‍ കൂടുതല്‍ സ്രവം അകത്തേക്കു കയറും. കണ്ണ്, നാക്ക്, വായ് എന്നിവിടങ്ങളില്‍ കുത്തേല്‍ക്കുമ്പോള്‍ അതല്‍പം രൂക്ഷമാകും. തേനീച്ചകള്‍ കുത്തുമ്പോള്‍ കൊമ്പ് ഒടിഞ്ഞ് ശരീരത്തില്‍ കയറുകയാണു ചെയ്യുക. കൊമ്പിനൊപ്പം തന്നെ വിഷസഞ്ചിയും വയറിന്റെ കുറച്ചുഭാഗവും കൂടി ഉണ്ടാകും.
തേനീച്ച കുത്തിയാല്‍ അലര്‍ജിയാണു പലര്‍ക്കും ഉണ്ടാകുന്ന പ്രശ്‌നം. രണ്ടോ മൂന്നോ തേനീച്ചകളാണെങ്കില്‍ വേദന, ചുവന്നു തടിക്കല്‍ ചെറിച്ചില്‍ , അസ്വസ്ഥത എന്നിവയാണ് ഉണ്ടാകുക. കൂടുതല്‍ കുത്തേല്‍ക്കുന്നവര്‍ക്ക് തലകറക്കം, ബോധം നഷ്ടപ്പെടല്‍, ചുമ, ഛര്‍ദി, ശരീരമാകെ ചുവന്നുതടിക്കല്‍, ശരീരം നീലനിറമാകല്‍ എന്നിവ ഉണ്ടാകും. ശ്വാസതടസ്സം, ശ്വാസനാളിയില്‍ നീര്‍വീക്കം, രക്തസമ്മര്‍ദം എന്നിവയും സംഭവിക്കാറുണ്ട്. പലപ്പോഴും ഹൃദയത്തിന്റെയും വൃക്കയുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനത്തെ ബാധിക്കുന്നതാണു മരണത്തിനു കാരണമാകുന്നത്.