കോഴിക്കോട്: സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന് ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കണമോ എന്ന കാര്യത്തില്‍ മുസ്ലീം ലീഗ് ഇന്ന് തീരുമാനമെടുക്കും. ഇന്ന് കോഴിക്കോട് ലീഗ് ഹൗസില്‍ നിര്‍ണായക യോഗം ചേരും. ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് യോഗം. സിപിഎം ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന ഇടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവനയാണ് പുതിയ മാനങ്ങളും ചര്‍ച്ചകളും സജീവമാക്കിയത്.
തൊട്ടുപിന്നാലെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് ലീഗിനെ ഔദ്യോഗികമായി തന്നെ പരിപാടിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇതോടെയാണ് വിഷയം ചര്‍ച്ച ചെയ്യാന്‍ ലീഗ് തീരുമാനിച്ചത്. വിഷയത്തില്‍ കോണ്‍ഗ്രസിനു വിയോജിപ്പുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അവര്‍ ഇക്കാര്യം ലീഗ് നേതൃത്വത്തെ ധരിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പലസ്തീന് വിഷയത്തില്‍ യോജിക്കാവുന്ന മുഴുവന്‍ സംഘടനകളേയും ഒരുമിച്ച് അണിനിരത്താനാണ് സിപിഎം നീക്കം. സമസ്ത അടക്കമുള്ള മുസ്ലീം സംഘടനകള്‍ സിപിഎം പരിപാടിയില്‍ പങ്കെടുക്കും. തീവ്ര നിലപാടുള്ള മുസ്ലീം സംഘടനകളേയും കോണ്‍ഗ്രസിനേയും മാറ്റി നിര്‍ത്താനാണ് തീരുമാനം. വിഷയത്തില്‍ കോണ്‍ഗ്രസിനു വ്യക്തമായ നിലപാടില്ലെന്നാണ് സിപിഎം ചൂണ്ടിക്കാട്ടുന്നത്.