IndiaNEWS

നിറദീപങ്ങളുടെ ആഘോഷവുമായി  മറ്റൊരു ദീപാവലി ; ചടങ്ങുകൾ ഇങ്ങനെ 

നിറദീപങ്ങളുടെ ആഘോഷമാണ് ദീപാവലി. കത്തിച്ചുവയ്ക്കുന്ന ചിരാതുകളും അതിന്റെ പ്രകാശവും ചേർന്ന് ജീവിതം മനോഹരമാക്കുന്ന സമയം. നാടും നഗരവും മാറുന്നതിനനുസരിച്ച് ദീപാവലിയുടെ ഐതിഹ്യങ്ങളിലും വിശ്വാസങ്ങളിലും വ്യത്യാസമുണ്ടാകുമെങ്കിലും അത് നല്കുന്ന സന്ദേശം കാലത്തിനും ദേശത്തിനും അതീതമായാണ് നിലകൊള്ളുന്നത്.

ഈ വർഷത്തെ ദീപാവലി  നവംബർ 12 ഞായറാഴ്ചയാണ്. ഒരേ മനസ്സോടെ രാജ്യം മുഴുവൻ ആഘോഷിക്കുന്ന ദീപാവലി കാഴ്ചകളുടെയും ദീപങ്ങളുടെയും ആഘോഷമാണ്. വീട്ടുകാർ ഒരുമിച്ച് ചേരുന്നതും ദീപം തെളിയിക്കുന്നതും പുതിയ വസ്ത്രങ്ങൾ ധരിക്കുന്നതും എല്ലാം മാറ്റമില്ലാതെ തുടരുന്ന ദീപാവലി ചടങ്ങുകളാണ്.
തുലാമാസത്തിലെ അമാവാസി ദിവസമാണ്‌ ദീപാവലി ആഘോഷിക്കുന്നത്. വടക്കേ ഇന്ത്യക്കാർക്ക് 5 ദിവസം നീണ്ടു നിൽക്കുന്ന വലിയ ആഘോഷമാണ് ദീപാവലി. ഈ വർഷത്തെ ദീപാവലി നവംബർ 12 ഞായറാഴ്ചയാണ്. ലക്ഷ്മി പൂജാ മുഹൂർത്തം ഞായറാഴ്ച വൈകിട്ട് 5:40 മുതൽ 07:36 വരെയാണ്. അമാവാസ്യ തിഥി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 02:44ന് ആരംഭിച്ച് 12 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 02:56 ന് അവസാനിക്കും.
അഞ്ച് ദിവസത്തെ ആഘോഷങ്ങളാണ് ദീപാവലിയുടെ പ്രത്യേകത. ഈ ആഘോഷങ്ങൾക്ക് പ്രാധാന്യം നല്കുന്ന ഇടങ്ങളിൽ അഞ്ച് ദിവസവും ആഘോഷിക്കുന്നു.
ദിവസം 1 – ധന്തേരാസ്:
2023 നവംബർ 10 വെള്ളിയാഴ്ചയാണ് ധന്തേരാസ് ആഘോഷിക്കുന്നത്. ത്രയോദശി തിഥിയാണ് ഈ ദിവസം വരുന്നത്. സ്വർണ്ണവും മറ്റു ലോഹങ്ങളും വാങ്ങുന്നതാണ് ഈ ദിവസത്തെ ആഘോഷം.
ദിവസം 2 – ചോട്ടി ദീപാവലി:
2023 നവംബർ 11 ശനിയാഴ്ചയാണ് ചോട്ടി ദീപാവലിആഘോഷിക്കുന്നത്. ഈ ദിവസം ചതുർദശി തിഥിയാണ്. വീട് അലങ്കരിക്കുകയും രംഗോലി തയ്യാറാക്കുകയമാണ് ഈ ദിവസം ചെയ്യുന്നത്.
ദിവസം 3- ദീപാവലിയും ലക്ഷ്മി പൂജയും:
ദീപാവലിയിലെ പ്രധാന ദിവസമാണ് ഇത്. നവംബർ 12 ഞായറാഴ്ചയാണിത്. ദീപാവലി ആഘോഷങ്ങളും ലക്ഷ്മി പൂജയും നടത്തുന്ന ഈ ദിവസം അമാവാസ്യ തിഥിയാണ്യ ദീപങ്ങൾ വച്ച് വീടും പരിസരവും അലങ്കരിക്കുകയാണ് ഈ ദിവസം ചെയ്യുന്നത്.
ദിവസം 4 – ഗോവർധൻ പൂജ:
നവംബർ 14 ചൊവ്വാഴ്ചയാണ് ഗോവർധൻ പൂജ നടക്കുക. പ്രതിപത തിഥിയാണ് ഈ ദിവസം. ഗോവർധനനെ ആരാധിക്കുന്ന ദിവസമാണിത്.
ദിവസം 5 – ഭായി ദുജ്:
2023 നവംബർ 15 ബുധനാഴ്ചയാണ് ഭായി ദുജ് ആഘോഷിക്കുന്നത്. ദ്വിതീയ ഏകാദശിയാണ് ഈ ദിവസം വരുന്നത്. സഹോദരി സഹോദരന്മാരുടെ ആഘോഷങ്ങളാണ് ഈ ദിവസത്തിന്റെ പ്രത്യേകത. പരസ്പരം സമ്മാനങ്ങൾ കൈമാറിയാണ് ഈ ദിവസം ആഘോഷിക്കുന്നത്.

Back to top button
error: