FeatureNEWS

സൈന്യത്തിന് ചേരും; പക്ഷേ വീട്ടുകാവലിന്  നല്ലതല്ല ലാബ്രഡോര്‍ നായ്ക്കൾ 

സിനിമയിലും സൈന്യത്തിലുമൊക്കെ, പ്രത്യേകിച്ച് ബോംബ്‌ ഭീഷണിയുള്ളിടങ്ങളില്‍  ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന നായ്ക്കളാണ്‌ ലാബ്രഡോര്‍.കാഴ്ചയില്‍    ഭീകരതതോന്നുമെങ്കിലും പൊതുവെ ശാന്തസ്വഭാവവും എളുപ്പത്തില്‍ പരിശീലനം സ്വായത്തമാക്കുന്നവരും ആണിവര്‍.

മണപിടിക്കുവാനുള്ള കഴിവാണ് ഇവയുടെ പ്രത്യേകത. ജന്മംകൊണ്ട്‌ ന്യൂഫൗണ്ട്‌ ലാന്റുകാരനായ ഇവർക്ക് നീന്തുവാനുള്ള കഴിവുള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ക്കും നാവികര്‍ക്കും പ്രിയപ്പെട്ടവരാണ്.പരിശീലനം നല്‍കിയാല്‍ നായാട്ടിനും ബോംബ്‌സ്ക്വാഡിലും ഒക്കെ നന്നായി ശോഭിക്കുവാന്‍ കഴിവുള്ളവരാണിവര്‍. ഇവക്ക്‌ ധാരാളം വ്യായാമം ആവശ്യമാണ്‌. ആളുകളുമായി എളുപ്പത്തില്‍ സൗഹൃദം കൂടുന്നതിനാല്‍ വീട്ടു കാവലിനു മറ്റു ജാനസ്സുകളെ അപേക്ഷിച്ച്‌ അത്ര നല്ലതല്ല.എങ്കിലും കുട്ടികളുമായും മറ്റും വളരെവേഗം ഇണങ്ങുന്ന സൗമ്യപ്രകൃതക്കാരായ “ലാബ്‌” ഇന്ന് നമ്മുടെ നാട്ടിലെ ജനപ്രിയ ജാനസ്സുകളില്‍ ഒന്നാണ്‌.

 

Signature-ad

പരന്ന മുഖവും ഒടിഞ്ഞുതൂങ്ങിയ, എന്നാല്‍ അധികം നീളമില്ലാത്ത  ചെവിയും ശാന്തമായ മുഖഭാവവും ആണിവക്ക്‌. കറുപ്പ്‌, മഞ്ഞ, സ്വര്‍ണ്ണനിറം,ചോക്ലേറ്റ്‌ നിറം, മഞ്ഞകലര്‍ന്ന വെളുപ്പുനിറം എന്നീനിറങ്ങളില്‍ ലാബിനെ കണ്ടുവരുന്നു.അധികം നീളമില്ലാത്തരോമം ആണിവക്ക്‌ അതിനാല്‍ വൃത്തിയാക്കുവാന്‍ എളുപ്പമാണ്‌.വാലില്‍ രോമക്കുറവുള്ളത്‌ ഒരഭംഗിയാണ്‌..

 

റിട്രീവർ ഇനങ്ങളിൽ പെടുന്ന ഒരു വേട്ടനായയാണ് ലാബ്രഡോർ റിട്രീവർ. (ഇവയ്ക്ക് ലാബ്രഡോർ, എന്നും ലാബ് എന്നും വിളിപ്പേരുണ്ട് ‍) റിട്രീവർ എന്നാൽ ‘കണ്ടെത്തുന്ന’ എന്നാണ് അർത്ഥം. ഇവ പൊതുവെ വലിപ്പമുള്ളവയും, ആൺ പട്ടികൾ 29 മുതൽ 41 കിലോ വരെയും പെൺപട്ടികൾ 25 മുതൽ 32 കിലോ വരെയും തൂക്കത്തിൽ കണ്ടുവരുന്നു. 12 മുതൽ 16 വർഷം ജീവകാലമുള്ള നായകളാണിവ.

 

തല വലിപ്പമുള്ളതും, ബലമേറിയ പേശികളോടുകൂടിയ താടിയും ഉറച്ച വടിവൊത്ത ശരീരവും ഇവയ്ക്കുണ്ട്. വാലുകളും തലയുമാണ് മറ്റിനങ്ങളിൽ നിന്ന് ഇവയെ വ്യത്യസ്തരാക്കുന്നത്.വളരെ ബുദ്ധിയും നല്ല വൃത്തിയുമുള്ള നായകളാണിവ.

 

നായ്ക്കൾക്കു പൊതുവെ ചൂട് താങ്ങാനുള്ള കഴിവ് കുറവാണ്. വിയർപ്പുഗ്രന്ഥിയില്ലാത്തതാണ് കാരണം. ശ്വസന നിരക്ക് കൂട്ടിയും നാവ് പുറത്തേക്കിട്ട് അണച്ചുമൊക്കെയാണ് ഇവ ഉയർന്ന ചൂടിനെ ചെറുക്കുന്നത്.ധാരാളം ശുദ്ധജലം കുടിയ്ക്കാൻ നൽകണം. വേനലിൽ വെള്ളം തളിച്ചോ, നനച്ച തുണി ഇട്ടോ ആശ്വാസം നൽകാം. തടിയന്മാർക്ക് ചൂട് അസഹ്യമായതിനാൽ പൊണ്ണത്തടി വരാതെ ആഹാരവും, വ്യായാമവും ക്രമീകരിക്കണം.

 

മനുഷ്യരിലെന്ന പോലെ വളർത്തു നായ്ക്കളിൽ അർബുദ രോഗബാധ കൂടുന്നതായി കാണുന്നുണ്ട്. നായ്ക്കളിൽ രോഗം മൂലമുള്ള മരണത്തിന്റെ 27 ശതമാനത്തിലും കാരണം അർബുദമാണെന്ന് ചില പഠനങ്ങൾ പറയുന്നു. റോട്ട് വെയ്ലർ, ജർമൻ ഷെപ്പേർഡ്, ഗ്രേറ്റ് ഡെയ്ൻ, ലാബ്രഡോർ, ബോക്സർ, ഗോൾഡൻ റിട്രീവർ ഇനങ്ങൾക്ക് ട്യൂമർ സാധ്യത കൂടുതലാണ്. ഇവയ്ക്ക് ശാരീരിക, ബൗദ്ധിക, മാനസിക വ്യായാമം ഏറെ ആവശ്യമുണ്ട്. സമീകൃതാഹാരവും ഉറപ്പാക്കണം.

 

ഊർജ്ജ്വസ്വലരായ പല ഇനങ്ങൾക്കും കൃത്യമായ വ്യായാമം കൂടിയേ തീരൂ. എന്നാൽ വയറു നിറച്ച് ആഹാരം കഴിച്ചയുടനെ ഓടാനും ചാടാനും വിട്ടാൽ ആമാശയ ഭാഗങ്ങൾ ചുറ്റിപ്പിടിക്കുകയും വായു നിറഞ്ഞ്, പിരിഞ്ഞ് ഈ ഭാഗം നശിക്കുകയും ചെയ്യുന്നു. ഇതിനു സർജറി മാത്രമാണ് ചികിത്സ അതിനാൽ അൽസേഷ്യൻ, ലാബ്രഡോർ ജനുസ്സുകൾക്ക് ഭക്ഷണശേഷം ഉടൻ വ്യായാമം അനുവദിക്കരുത്.

 

വളരുന്ന പ്രായത്തിൽ എല്ലിന്റെ വളർച്ചയ്ക്ക് ഏറെ ആവശ്യമായ കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിൻ സി. എന്നിവയുടെ അളവും അനുപാതവും കൃത്യമായില്ലെങ്കിൽ അതിവേഗം വളരുന്ന ജനുസ്സുകളുടെ എല്ലുകൾക്കു പ്രശ്നങ്ങളുണ്ടാകും. വളർച്ചയ്ക്കനുസരിച്ച് മേൽപറഞ്ഞ പോഷകങ്ങൾ കിട്ടിയില്ലെങ്കിൽ എല്ലുകൾക്ക് ഒടിവും പൊട്ടലുമാകും ഫലം. എന്നാൽ മേൽപറഞ്ഞ പോഷകങ്ങൾ അമിതമായാൽ എല്ലിന്റെ വളർച്ച, ശരീരവളർച്ചയെ മറികടന്ന് വൈകല്യങ്ങൾക്കും കാരണമാകും.

 

ലാബ്രഡോർ, അൽസേഷൻ, റോട്ട് വെയ്ലർ തുടങ്ങിയ ഇനങ്ങൾക്ക് ഇടുപ്പുസന്ധിയുടെ സ്ഥാനംതെറ്റൽ (Hipdiplasia) സാധാരണമാണ്. സമീകൃതാഹാരവും പരിപാലനവും ലഭിക്കാതായാൽ പ്രശ്നം രൂക്ഷമാകും. ശരീര ഭാരം മുഴുവൻ പിൻകാലുകളിൽ താങ്ങുന്ന ജർമൻ ഷെപ്പേർഡ് ഇനങ്ങളിൽ ഇടുപ്പ് പെട്ടെന്ന് സ്ഥാനം തെറ്റുന്നു. ഗർഭാവസ്ഥയിലും വളരുന്ന പ്രായത്തിൽ കുട്ടികൾക്കും വെറ്ററിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ വിറ്റാമിൻ, ധാതുമിശ്രിതങ്ങൾ നൽകാവൂ. ഇവയുടെ അളവ് സമീകൃതമാകാൻ വേണ്ടിയാണ് ഈ കരുതൽ.

 

ശാസ്ത്രീയ പരിപാലനത്തിനൊപ്പം കൃത്യമായ ഇടവേളകളിൽ വൈദ്യപരിശോധനയും നടത്തിയാൽ നായ്ക്കൾ ഏറെക്കാലം ആരോഗ്യത്തോടെ നമുക്കൊപ്പം ഉണ്ടാകും.

Back to top button
error: