KeralaNEWS

നവകേരള സദസ്സ്; തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ഉപയോഗിക്കാം, മൂന്ന് ലക്ഷം വരെ ചെലവഴിക്കാൻ അനുമതി

തിരുവനന്തപുരം: നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ഉപയോഗിക്കാൻ പ്രത്യേക അനുമതി. അമ്ബതിനായിരം മുതല്‍ മൂന്ന് ലക്ഷം രൂപ വരെ ചെലവഴിക്കാം.

തദ്ദേശ സ്ഥാപനം ഉള്‍പ്പെടുന്ന മണ്ഡലത്തിലാണ് പണം നല്‍കേണ്ടത്. പഞ്ചായത്തുകള്‍ക്ക് 50,000 രൂപ, നഗരസഭ / ബ്ലോക്ക് പഞ്ചായത്ത് 1,00,000 രൂപ, കോര്‍പ്പറേഷനുകള്‍ക്ക് 2,00,000 രൂപ, ജില്ലാ പഞ്ചായത്തുകള്‍ക്ക് 3,00,000 രൂപ എന്നിങ്ങനെയാണ് നല്‍കേണ്ടത്.

Signature-ad

2023 നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് നവകേരള സദസ്സെന്ന പേരില്‍ മണ്ഡല സദസ്സുകള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന വിധത്തിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.

Back to top button
error: