IndiaNEWS

കൊങ്കണ്‍ വഴിയുള്ള 34 ട്രെയിനുകള്‍ക്ക് സമയമാറ്റം; വിശദവിവരങ്ങൾ

മംഗലാപുരം:കൊങ്കണ്‍ വഴിയുള്ള 34 ട്രെയിനുകള്‍ക്ക്  സമയമാറ്റം.മൺസൂൺ സീസൺ അവസാനിച്ചതോടെയാണ് പുതിയ സമയമാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട നോണ്‍ മണ്‍സൂണ്‍ ടൈം ടേബിള്‍ റെയില്‍വേ ബോര്‍ഡ് പുറത്തിറക്കി.ദീര്‍ഘദൂര എക്സ്പ്രസുകള്‍ക്കും മെമുവിനും അടക്കം സമയത്തില്‍ മാറ്റം ഉണ്ട്. അനുബന്ധമായി മറ്റ് ചില ട്രെയിനുകളുടെ സമയത്തിലും മാറ്റം വരും. ഇത് സംബന്ധിച്ച അറിയിപ്പുകള്‍ ബന്ധപ്പെട്ട സോണുകളില്‍നിന്ന് ഉണ്ടാകുമെന്നും റെയില്‍വേയുടെ അറിയിപ്പില്‍ വ്യക്തമാക്കി.

മുൻകൂട്ടി ടിക്കറ്റുകള്‍ റിസര്‍വ് ചെയ്തവര്‍ യാത്ര പുറപ്പെടും മുമ്ബ് പുതിയ ടൈംടേബിളുമായി ഒത്തുനോക്കണമെന്നും റയിൽവെ അറിയിച്ചു.പുതിയ സമയക്രമം 2024 ജൂണ്‍ മധ്യവാരം വരെ പ്രാബല്യത്തില്‍ ഉണ്ടാകും.

Signature-ad

സമയം മാറുന്ന ട്രെയിനുകള്‍:

 നിസാമുദീൻ – തിരുവനന്തപുരം ( ത്രൈവാരം ), നിസാമുദീൻ – എറണാകുളം തുരന്തോ എക്സ്പ്രസ് (പ്രതിവാരം), വെരാവല്‍ – തിരുവനന്തപുരം ( വീക്കിലി), ഗാന്ധിധാം – നാഗര്‍കോവില്‍ ( വീക്കിലി), ഓഖ – എറണാകുളം (ദ്വൈവാരം), ഭാവ്നഗര്‍ – കൊച്ചുവേളി ( ഡെയ്‌ലി), നിസാമുദീൻ – തിരുവനന്തപുരം ( വീക്കിലി).
ഹസ്രത്ത് നിസാമുദീൻ – എറണാകുളം ( വീക്കിലി), അജ്മീര്‍ – എറണാകുളം മരു സാഗര്‍ ( വീക്കിലി), നിസാമുദീൻ – എറണാകുളം മംഗള ലക്ഷദീപ് ( ഡെയ്‌ലി), ചണ്ഡിഗഡ് – കൊച്ചുവേളി( ദ്വൈവാരം), യോഗ് നാഗരി ഹൃഷികേശ് – കൊച്ചുവേളി ( വീക്കിലി), അമൃത്‌സര്‍ – കൊച്ചുവേളി ( വീക്കിലി).പോര്‍ബന്തര്‍ – കൊച്ചുവേളി ( വീക്കിലി), ഇൻഡോര്‍ – കൊച്ചുവേളി ( വീക്കിലി), ജാംനഗര്‍-തിരുനല്‍വേലി ( ദ്വൈവാരം ), ലോക്മാന്യ തിലക് – തിരുവനന്തപുരം നേത്രാവതി ( ഡെയ്‌ലി), ഹിസാര്‍ – കോയമ്ബത്തൂര്‍ ( വീക്കിലി ), ശ്രീ ഗംഗാനഗര്‍ – കൊച്ചുവേളി ( വീക്കിലി), ഹസ്രത്ത് നിസാമുദീൻ – തിരുവനന്തപുരം ( വീക്കിലി).

ഗാന്ധിധാം – തിരുനെല്‍വേലി ( വീക്കിലി), ലോക്മാന്യതിലക് – കൊച്ചുവേളി ഗരീബ് രഥ് ( വീക്കിലി), ലോക്മാന്യ തിലക് – കൊച്ചുവേളി ( ദ്വൈവാരം), ലോക്മാന്യ തിലക് – എറണാകുളം എസി തുരന്തോ (ദ്വൈവാരം), പൂനെ – എറണാകുളം ( ദ്വൈവാരം), ദാദര്‍ – തിരുനെല്‍വേലി ( വീക്കിലി), പൂനെ – എറണാകുളം ( വീക്കിലി).
മഡ്ഗാവ് – എറണാകുളം ( വീക്കിലി), മഡ്ഗാവ് – എറണാകുളം മെമു ( ഞായര്‍ ഒഴികെ), മഡ്ഗാവ് – മംഗലാപുരം ( ഡെയ്‌ലി), കാര്‍വാര്‍ – യശ്വന്ത്പുര്‍ ( ത്രൈവാരം), കാര്‍വാര്‍ – ബംഗളൂരു പഞ്ചഗംഗ ( ഡെയ്‌ലി), ലോകമാന്യ തിലക് – മംഗലാപുരം മത്സ്യഗന്ധ (ഡെയ്‌ലി), ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് – മംഗളൂരു ( ഡെയ്‌ലി).

Back to top button
error: