ലോകകപ്പ് സെമി സാധ്യതകള്‍ ഇങ്ങനെ
ബംഗ്ലാദേശിനെ തോല്‍പ്പിച്ച പാക്കിസ്ഥാൻ ലോകകപ്പില്‍ സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തി. എന്നാല്‍, ബംഗ്ലാദേശ് ഇതോടെ ടൂര്‍ണമെന്റില്‍ നിന്നു പുറത്താകുന്ന ആദ്യത്തെ ടീമായും മാറി.
പാക്കിസ്ഥാന്റെ വിജയം കൂടാതെ, ന്യൂസിലൻഡിന്റെ ഇരട്ട തോല്‍വിയും ഓസ്ട്രേലിയയുടെ തിരിച്ചുവരവുമെല്ലാം പോയിന്റ്സ് ടേബിളിലെ മത്സരം കടുപ്പിക്കുകയാണ്.സെമി ഫൈനലിനു മുൻപ് 13 മത്സരങ്ങളാണ് ഇനി ശേഷിക്കുന്നത്.എന്നിരിക്കെയും ഇപ്പോഴത്തെ അവസ്ഥയില്‍ സെമി ഫൈനല്‍ ഏറെക്കുറെ ഉറപ്പിച്ച ടീമുകള്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും മാത്രം.
ഓരോ ടീമുകളുടെയും സാധ്യത പരിശോധിക്കാം:
ഇന്ത്യ
ജയം/തോല്‍വി: 6-0
പോയിന്റ്: 12
നെറ്റ് റണ്‍ റേറ്റ്: +1.405
ശേഷിക്കുന്ന മൂന്നു മത്സരങ്ങളില്‍ ഒരു ജയം മാത്രം മതി സെമി ഫൈനല്‍ ഉറപ്പാക്കാൻ. എന്നാല്‍, മൂന്നു കളിയിലും തോറ്റാല്‍പ്പോലും പുറത്താകാൻ സാധ്യത കുറവ്.
ശേഷിക്കുന്ന മത്സരങ്ങള്‍: ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, നെതര്‍ലൻഡ്സ്
ദക്ഷിണാഫ്രിക്ക
ജയം/തോല്‍വി: 5-1
ജയം/തോല്‍വി: 5-1
പോയിന്റ്: 10
നെറ്റ് റണ്‍ റേറ്റ്: +2.032
നെതര്‍ലൻഡ്സിനോടു തോറ്റെങ്കിലും, മറ്റ് ഏതു ടീമിനെക്കാള്‍ ഉയര്‍ന്ന നെറ്റ് റണ്‍റേറ്റ് അവര്‍ക്കു സ്വന്തമാണ്. ബാറ്റിങ് നിരയുടെ കരുത്ത് തന്നെയാണ് അതവര്‍ക്കു നേടിക്കൊടുത്തത്. സാങ്കേതികമായി സെമിയില്‍ കടക്കാൻ രണ്ടു ജയം കൂടി വേണമെങ്കിലും, ഒരു ജയത്തോടെ തന്നെ അവര്‍ക്ക് ഏറെക്കുറെ സെമി ഉറപ്പിക്കാം.
ശേഷിക്കുന്ന മത്സരങ്ങള്‍: ന്യൂസിലൻഡ്, ഇന്ത്യ, അഫ്ഗാനിസ്ഥാൻ
ന്യൂസിലൻഡ്
ജയം/തോല്‍വി: 4-2
പോയിന്റ്: 8
നെറ്റ് റണ്‍ റേറ്റ്: +1.232
ന്യൂസിലൻഡിന് അവസാന മത്സരങ്ങളെല്ലാം കടുപ്പമേറിയ ടീമുകളുമായാണ്. ഇതില്‍ ഒന്നോ രണ്ടോ മത്സരങ്ങള്‍ വലിയ മാര്‍ജിനില്‍ തോറ്റാല്‍ മാത്രമാണ് അവരുടെ സെമി സാധ്യത മങ്ങുക.
ശേഷിക്കുന്ന മത്സരങ്ങള്‍: ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാൻ, ശ്രീലങ്ക
ഓസ്ട്രേലിയ
ജയം/തോല്‍വി: 4-2
പോയിന്റ്: 8
നെറ്റ് റണ്‍ റേറ്റ്: +0.970
അഞ്ച് വട്ടം ലോക ചാംപ്യൻമാരായ ഓസ്ട്രേലിയ, മോശം തുടക്കത്തിനു ശേഷം ഏറ്റവും കൃത്യമായ സമയത്താണ് പീക്ക് ഫോമിലേക്കുയര്‍ന്നിരിക്കുന്നത്. സെമിയിലെത്താൻ രണ്ടു ജയങ്ങള്‍ ഇനി വേണം.
ശേഷിക്കുന്ന മത്സരങ്ങള്‍: ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്
പാക്കിസ്ഥാൻ
ജയം/തോല്‍വി: 3-4
പോയിന്റ്: 6
നെറ്റ് റണ്‍ റേറ്റ്: -0.024
നേരിയ സെമി ഫൈനല്‍ സാധ്യത.ശേഷിക്കുന്ന രണ്ടു കളിയും ജയിച്ചാല്‍ മാത്രം പോരാ, ന്യൂസിലൻഡും അഫ്ഗാനിസ്ഥാനും ശേഷിക്കുന്ന മത്സരങ്ങള്‍ തോല്‍ക്കുക കൂടി വേണം പാക്കിസ്ഥാന് സെമിയിലെത്താൻ.
ശേഷിക്കുന്ന മത്സരങ്ങള്‍: ന്യൂസിലൻഡ്, ഇംഗ്ലണ്ട്
അഫ്ഗാനിസ്ഥാൻ
ജയം/തോല്‍വി: 3-3
പോയിന്റ്: 6
നെറ്റ് റണ്‍ റേറ്റ്: -0.718
മൂന്നു മുൻ ചാംപ്യൻമാരെ തോല്‍പ്പിച്ച അഫ്ഗാനിസ്ഥാൻ ഈ ടൂര്‍ണമെന്റില്‍ ഏറ്റവും ആവേശം വിതറിയ ടീമാണ്. പക്ഷേ, സെമിയിലെത്താൻ ഇനി മൂന്നു ജയം കൂടി വേണം, ഒപ്പം, ഇംഗ്ലണ്ട് ഓസ്ട്രേലിയയെ തോല്‍പ്പിക്കുകയും വേണം.
ശേഷിക്കുന്ന മത്സരങ്ങള്‍: നെതര്‍ലൻഡ്സ്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക
ശ്രീലങ്ക
ജയം/തോല്‍വി: 2-4
പോയിന്റ്: 4
നെറ്റ് റണ്‍ റേറ്റ്: -0.275
നാലു തോല്‍വിയുമായി ശ്രീലങ്ക ടൂര്‍ണമെന്റില്‍ നിന്ന് ഏറെക്കുറെ പുറത്തായിക്കഴിഞ്ഞു, സാങ്കേതികമായി മാത്രമാണ് ജീവൻ നിലനിര്‍ത്തിയിരിക്കുന്നത്. ശേഷിക്കുന്ന മൂന്നു മത്സരങ്ങളും അവര്‍ ജയിക്കുകയും, ഓസ്ട്രേലിയയും ന്യൂസിലൻഡും പരമാവധി തോല്‍ക്കുകയും ചെയ്യുക എന്നതാണ് ആ നേരിയ സാധ്യത.
ശേഷിക്കുന്ന മത്സരങ്ങള്‍: ഇന്ത്യ, ബംഗ്ലാദേശ്, ന്യൂസിലൻഡ്
നെതര്‍ലൻഡ്സ്
ജയം/തോല്‍വി: 2-4
പോയിന്റ്: 4
നെറ്റ് റണ്‍ റേറ്റ്: -1.277
അഫ്ഗാനിസ്ഥാനെപ്പോലെ കാണികളുടെ ഹൃദയം കവര്‍ന്ന ടീം. പക്ഷേ, അവരും സാങ്കേതികമായി മാത്രമാണ് ടൂര്‍ണമെന്റില്‍ തുടരുന്നത്. സെമിയിലെത്തണമെങ്കില്‍ ബാക്കി മൂന്നു മത്സരങ്ങളും ജയിക്കും, ഓസ്ട്രേലിയയും ന്യൂസിലൻഡും തുടര്‍ച്ചയായി തോല്‍ക്കുകയും വേണം.
ശേഷിക്കുന്ന മത്സരങ്ങള്‍: അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട്, ഇന്ത്യ
ഇംഗ്ലണ്ട്
ജയം/തോല്‍വി: 1-5
പോയിന്റ്: 2
നെറ്റ് റണ്‍ റേറ്റ്: -1.652
ലോകകപ്പില്‍ ഒരു ചാംപ്യൻ ടീമിനു നേരിടേണ്ടി വന്നിട്ടുള്ള ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് ഇംഗ്ലണ്ട് ഇപ്പോള്‍ കടന്നുപോകുന്നത്. എന്നാല്‍, പുറത്തായ ബംഗ്ലാദേശിനെക്കാള്‍ താഴെയാണെങ്കിലും അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ അവര്‍ക്ക് ഇനിയും സെമിയിലേക്ക് നേരിയ സാധ്യതയുണ്ട്. അതിനു ശേഷിക്കുന്ന മൂന്നു കളി നല്ല മാര്‍ജിനില്‍ ജയിച്ച് നെറ്റ് റണ്‍ റേറ്റ് വര്‍ധിപ്പിക്കണം. എങ്കിലും മറ്റു മത്സരങ്ങളുടെ ഫലങ്ങള്‍ കൂടി ആശ്രയിച്ചായിരിക്കും അവരുടെ സാധ്യത.
ശേഷിക്കുന്ന മത്സരങ്ങള്‍: ഓസ്ട്രേലിയ, നെതര്‍ലൻഡ്സ്, പാക്കിസ്ഥാൻ
ബംഗ്ലാദേശ് (പുറത്തായി)
ജയം/തോല്‍വി: 1-6
പോയിന്റ്: 2
നെറ്റ് റണ്‍ റേറ്റ്: -1.446