KeralaNEWS

ട്രെയിന്‍ യാത്രക്കിടെ സെക്രട്ടറിയേറ്റിലെ അസിസ്റ്റന്റുമാര്‍ തമ്മില്‍ സൗഹൃദത്തിലായി; ആഭ്യന്തരവകുപ്പ് രഹസ്യ വിഭാഗത്തില്‍ ഇടതുനേതാക്കളുടെ കൈയാങ്കളി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ആഭ്യന്തരവകുപ്പിലെ രഹസ്യ വിഭാഗത്തില്‍ ഇടത് സംഘടനാനേതാക്കളുടെ കൈയാങ്കളിയും വാഗ്വാദവും. ഇന്നലെ രാവിലെ പതിനൊന്നരയോടെ രഹസ്യ വിഭാഗത്തിനു മുന്നില്‍ 80 ഓളം പേര്‍ ഒത്തുകൂടിയതോടെയാണ് സംഘര്‍ഷമുണ്ടായത്. ഈ സെക്ഷനിലെ അസിസ്റ്റന്റ് മറ്റൊരു വകുപ്പിലെ അസിസ്റ്റന്റുമായി ട്രെയിന്‍ യാത്രയ്ക്കിടെ സൗഹൃദമുണ്ടാക്കിയത് ചോദ്യം ചെയ്യാന്‍ ഇടത് സംഘടനയുടെ ജോയിന്റ് കണ്‍വീനറും സംഘവുമെത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്. ഇരുവരും ഒരേ സംഘടനയില്‍ പെട്ടവരാണ്.

സംഭവത്തിനു പിന്നാലെ ആരോപണവിധേയനായ അസിസ്റ്റന്റിനെ ആഭ്യന്തര വകുപ്പില്‍ നിന്ന് മാറ്റി. ജോയിന്റ് കണ്‍വീനറുടെ നേതൃത്വത്തില്‍ എണ്‍പതോളം പേര്‍ ആഭ്യന്തര രഹസ്യ വിഭാഗത്തില്‍ കടന്നുകയറി അസിസ്റ്റന്റിനെ പിടിച്ചിറക്കി മര്‍ദ്ദിച്ചെന്നാണ് ആക്ഷേപം. ആഭ്യന്തര വകുപ്പിലെ സീക്രട്ട് സെക്ഷനില്‍ പുറമേ നിന്നുള്ളവര്‍ക്ക് പ്രവേശനമില്ല.

Signature-ad

മെയിന്‍ ബ്ലോക്കില്‍ പൊതുഭരണ വകുപ്പ് അഡി. ചീഫ്സെക്രട്ടറിയുടെ ഓഫീസിന് തൊട്ടടുത്തുള്ള സീക്രട്ട് സെക്ഷനില്‍ നടന്ന കൈയാങ്കളിയെക്കുറിച്ച് ഇരുപക്ഷവും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി സൂചനയുണ്ട്. ഇടത് സംഘടനയുടെ ജനറല്‍ സെക്രട്ടറിയടക്കം രഹസ്യവിഭാഗത്തിനു മുന്നിലെത്തിയതായും വിവരമുണ്ട്.

 

Back to top button
error: