IndiaNEWS

ആന്ധ്ര ട്രെയിനപകടം; മരണം ഒൻപത്

അമരാവതി: ആന്ധ്രയില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ ഒമ്ബതായി. അപകടത്തില്‍ 25 -ഓളം പേര്‍ക്കാണ് പരിക്കേറ്റത്.

റായഗഡയിൽ നിന്ന് വിശാഖപട്ടണത്തേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനും പാലസ എക്സ്പ്രസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ പാസഞ്ചര്‍ ട്രെയിനിന്റെ മൂന്ന് ബോഗികള്‍ പാളം തെറ്റി.ആന്ധ്രയിലെ വിഴിയനഗരത്തിലാണ് അപകടമുണ്ടായത്.

Signature-ad

വിഴിനഗരം ജില്ലയിലെ കാണ്ടകപള്ളിയില്‍ ഇന്നലെ രാത്രി 7.30ഓടെയാണ് അപകടം നടന്നത്. സിഗ്നല്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന പാസഞ്ചര്‍ ട്രെയിനിലേക്ക് എക്സ്പ്രസ് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു.

 

അപകടത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വെ മന്ത്രാലയം ഹെല്‍പ് ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു.ആന്ധ്രയിലെ വിശാഖപട്ടണം റെയില്‍വെ സ്റ്റേഷന്‍ കേന്ദ്രീകരിച്ചാണ് റെയില്‍വെ ഹെൽപ്പ് ലൈന്‍ ആരംഭിച്ചിരിക്കുന്നത്.

 

08912746330,08912744619,8106053051,8106053052,8500041670,8500041671 എന്നിവയാണ് ഹെൽപ്പ് ലൈന്‍ നമ്പറുകള്‍.

 

മാസങ്ങള്‍ക്ക് മുമ്ബ് ഒഡിഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ 280 പേര്‍ കൊല്ലപ്പെട്ടിരുന്നു, ഇതിന്റെ നടുക്കം വിട്ടുമാറുന്നതിനു മുൻപാണ് വീണ്ടും അപകടം.

Back to top button
error: