NEWSWorld

അറബ് രാജ്യങ്ങൾ വരെ എതിരായപ്പോൾ കൂടെ നിന്ന ഇന്ത്യയെ കാലുവാരി ഖത്തർ

ന്യൂഡൽഹി: എന്നും ഖത്തറിന്റെ വിശ്വസ്ത പങ്കാളിയായിരുന്നു ഇന്ത്യ.എന്നാൽ ഒക്ടോബര്‍ 26ന് ഖത്തറില്‍ നിന്നു വന്ന വാര്‍ത്ത ഇന്ത്യയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ചാരവൃത്തിക്കുറ്റം ആരോപിച്ച്‌ ഇന്ത്യന്‍ നാവികസേനയില്‍ നിന്ന് വിരമിച്ച എട്ട് ഉദ്യോഗസ്ഥര്‍ക്ക് ഖത്തര്‍ കോടതി വധശിക്ഷ വിധിച്ച വാര്‍ത്തയായിരുന്നു അത്.

ഇറ്റലിയില്‍നിന്ന് അത്യാധുനിക അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള ഖത്തറിന്റെ രഹസ്യ നീക്കങ്ങളുടെ വിവരങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയതാണ് ഇവര്‍ക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥരായിരുന്ന ക്യാപ്റ്റന്‍ നവതേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍മാരായ പൂര്‍ണേന്ദു തിവാരി, സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, സെയ്ലര്‍ രാഗേഷ് ഗോപകുമാര്‍ എന്നിവരെയാണ് ഖത്തര്‍ വധശിക്ഷയ്ക്ക് വിധിച്ചത്. 2022 ഓഗസ്റ്റ് 30ന് രാത്രിയാണ് എട്ടുപേരെയും ഖത്തര്‍ രഹസ്യാന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തത്.

Signature-ad

ഖത്തര്‍ ഭരണകൂടവുമായി ചര്‍ച്ച നടത്തുമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ശിക്ഷയ്‌ക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഖത്തറിലെ ഉന്നത നിയമവിദഗ്ദരെ ഇന്ത്യ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാപ്പ് നല്‍കാന്‍ അവകാശമുള്ള ഖത്തര്‍ അമീറിന് ദയാഹര്‍ജിയും ഇന്ത്യ നല്‍കും. അല്ലെങ്കില്‍ 2015ല്‍ ഖത്തര്‍ ഭരണാധികാരിയായ തമീം ബിന്‍ ഹമദ് അല്‍ താനിയുടെ ഇന്ത്യാ സന്ദര്‍ശന സമയത്ത് ഒപ്പുവച്ച തടവുകാരെ കൈമാറാനുള്ള കരാര്‍ സജീവമാക്കുകയെന്ന ഉപാധിയും ഇന്ത്യക്ക് മുന്നിലുണ്ട്. ഈ കരാര്‍ പ്രകാരം കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട ഒരാളെ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനായി സ്വന്തം രാജ്യത്തേക്ക് വിട്ട് നല്‍കാവുന്നതാണ്.അവസാന മാര്‍ഗം എന്ന നിലയില്‍ ഇന്ത്യ അന്താരാഷ്ട്ര കോടതിയെയും സമീപിച്ചേക്കാം.

പ്രത്യക്ഷത്തില്‍ ഇന്ത്യയും ഖത്തറും തമ്മില്‍ ശക്തമായ വ്യാപാര ബന്ധമാണുള്ളത്. ഖത്തറിന്റെ രണ്ടാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. 2022ല്‍ മാത്രം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി വ്യാപാരം 17.2 ബില്യണിലെത്തി. എല്‍എന്‍ജി വാതകങ്ങള്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കുന്നതും പ്രധാനമായും ഖത്തറില്‍ നിന്നാണ്. ആവശ്യമുള്ളതിലും 40 ശതമാനമാണ് ഖത്തര്‍ കയറ്റിയയക്കുന്നത്.

ഖത്തറില്‍ ഏകദേശം ഏഴ് ലക്ഷം ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്. ആയിരക്കണക്കിന് ഇന്ത്യന്‍ കമ്ബനികള്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഗള്‍ഫ് സഹകരണം സമിതി (Gulf Cooperation Council) ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങളും മറ്റ് സാധനങ്ങളും ഉൾപ്പടെ വിമാനത്തിലെത്തിക്കാന്‍ ഇന്ത്യ എന്നും മുന്നിലുണ്ടായിരുന്നു. പ്രതിരോധ രംഗത്തും ഇരു രാജ്യങ്ങള്‍ തമ്മില്‍ സഹകരണം നില്‍ക്കുന്നുണ്ട്. എന്നിരിക്കെയാണ് ഖത്തറിന്റെ ഇരട്ടത്താപ്പ്.

കഴിഞ്ഞ വര്‍ഷം ബിജെപി നേതാവ് നുപൂര്‍ ശര്‍മയുടെ മുഹമ്മദ് നബിക്കെതിരെയുള്ള പരാമര്‍ശത്തില്‍ ഇന്ത്യക്കെതിരെ ഇസ്‌ലാമോഫേബിയ ആരോപിക്കുകയും മാപ്പ് പറയാനും ഖത്തര്‍ ആവശ്യപ്പെട്ടിരുന്നു. സംഭവം നടന്ന് ആഴ്ചകള്‍ക്കുള്ളിലാണ് ഖത്തറിന്റെ പ്രതികരണം വന്നത്. എന്നാല്‍ ഹിന്ദുക്കള്‍ക്കെതിരെ പരാമര്‍ശം നടത്തിയ എംഎഫ് ഹുസൈന്  പൗരത്വം നല്‍കാന്‍ ഖത്തര്‍ തയ്യാറായി. സക്കീര്‍ നായിക്കിന് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പില്‍ പ്രസംഗിക്കാനുള്ള അവസരവും നല്‍കി.

 ഇത്തരത്തില്‍ ഇന്ത്യയിലെ ആഭ്യന്തര വിഷയങ്ങളിലെ ഖത്തറിന്റെ നിലപാടുകളില്‍ പക്ഷപാതപരമായ സമീപനം കാണാം. മതപരമായ കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണതെന്ന് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണതെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തില്‍ ഇസ്രയേലിന് ചാരവൃത്തി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന കേസിലെ വിധിയില്‍ ഖത്തര്‍ അയവ് കാട്ടുമോ എന്ന് നോക്കിക്കാണാം.

Back to top button
error: