KeralaNEWS

ഷോണ്‍ ജോര്‍ജ് ബിജെപി സംസ്ഥാന കാര്യാലയത്തില്‍; കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: പി സി ജോര്‍ജിന്റെ ജനപക്ഷം സെക്കുലര്‍ എൻഡിഎയിലേക്കെന്ന് സൂചന. ജനപക്ഷം ചെയര്‍മാൻ ഷോണ്‍ ജോര്‍ജ് ബിജെപി സംസ്ഥാന കാര്യാലയത്തിലെത്തി കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി.

നിര്‍ണായകമായ ലോക്സഭാ തിരഞ്ഞടുപ്പില്‍ എൻഡിഎയില്‍  സ്ഥാനാര്‍ത്ഥി നിര്‍ണയം പുരോഗമിക്കുന്നതിനിടെയാണ് കൂടിക്കാഴ്ച്ച. ഇന്നലെ ഉച്ചയോടുകൂടിയാണ് അദ്ദേഹം ബിജെപിയുടെ സംസ്ഥാന കാര്യാലയത്തില്‍ എത്തിയത്. തിരുവനന്തപുരത്ത് കെ സുരേന്ദ്രൻ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ശേഷമായിരുന്നു കൂടിക്കാഴ്ച്ച.

Signature-ad

എന്നാല്‍ അനൗദ്യോഗിക കൂടികാഴ്ചയാണെന്നായിരുന്നു ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

Back to top button
error: