KeralaNEWS

“മോഡി”ഫിക്കേഷൻ ചെയ്ത് കേന്ദ്ര സർക്കാർ നാട് തന്നെ ഇല്ലാതാക്കുന്നു: അരുൺ രാജേന്ദ്രൻ

വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന കാവി വത്കരണത്തിലൂടെ വളർന്നുവരുന്ന പുതിയ തലമുറയിലേക്ക് വർഗീയതയുടെ വിഷം കുത്തിവയ്ക്കലാണ് സംഘപരിവാർ അജണ്ടയെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് അരുൺ രാജേന്ദ്രൻ. കോൺഗ്രസ് പാർട്ടി നയിക്കുന്ന ഇന്ത്യാ മുന്നണിയെ പേടിച്ച് എൻസിഇആർടി പാഠപുസ്തങ്ങളിൽ നിന്ന് ഇന്ത്യ എന്ന പേര് മാറ്റി ഭാരതമാക്കാൻ ശുപാർശ ചെയ്തതെന്നും ഇത് ഗതികെട്ട ഭരണകൂടത്തിൻ്റെ ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വരുംകാലങ്ങളിൽ പാഠപുസ്തകങ്ങളിൽ ഉൾപ്പെട്ട ഗണഗീതം പാടി പഠിക്കുന്ന ഒരു പുതുതലമുറയെ നാം കാണേണ്ടിവരും. വിദ്യാഭ്യാസമേഖലയിൽ നടത്തുന്ന കാവി വൽക്കരണത്തെ ചെറുത്തുതോൽപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിയിരിക്കുകയാണ്. ഇന്ത്യയുടെ ചരിത്രവും, പൈതൃകവും മാറ്റി സംഘപരിവാർ അജണ്ടകൾ കുത്തിനിറച്ച് വിദ്യാഭ്യാസ മേഖലയെ ആകെ ശാഖയായി മാറ്റാനാണ് കേന്ദ്രസർക്കാർ നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Signature-ad

പാഠഭാഗങ്ങളിൽ വേണ്ടത് ഈ രാജ്യം ഇന്നി നിലക്ക് എത്തിക്കാൻ വേണ്ടി നിലകൊണ്ട രാഷ്ട്ര ശില്പികളെക്കുറിച്ചും, സ്വതന്ത്ര സമര സേനനികളെക്കുറിച്ചുമാണ്. ഈ കാര്യങ്ങളിൽ അവബോധമുള്ള ഒരു തലമുറയാണ് വളർന്നു വരേണ്ടത് എന്നും അരുൺ രാജേന്ദ്രൻ പറഞ്ഞു.

Back to top button
error: