വാളയാര്‍ കേസ് സിബിഐ അന്വേഷിക്കണം, മുഖ്യമന്ത്രി കൂടെ നില്‍ക്കണം: മാതാപിതാക്കള്‍
കേരള മനസാക്ഷിയെ ഞെട്ടിച്ച വാളയാര്‍ കേസിലെ സുപ്രധാന വിധിയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. കേസ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കണമെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി നിവേദനം നല്കി. മുഖ്യമന്ത്രി ഒപ്പമുണ്ടെന്ന് പറയുന്നതല്ലാതെ പ്രവര്‍ത്തിയില്‍ കാണുന്നില്ലെന്നും മാതാപിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസ് ഏറ്റെടുക്കുവാന്‍ സിബിഐ യുടെ അനുമതിക്കായി പ്രോസിക്യൂഷന് കോടതയില്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കണമെന്നും മാതാപിതാക്കള്‍ പറഞ്ഞു. കേസ് ഇനിയും തെറ്റായ വഴിയില്‍ പോവരുതെന്നും കേസില്‍ കള്ളത്തരം കാണിച്ചവരെയും അട്ടിമറിക്കാന്‍ ശ്രമിച്ചവരെയും സര്‍വ്വീസില്‍ നിന്നും ഒഴിവാക്കണമെന്നും അവര്‍ പറഞ്ഞു. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നല്‍കാനാണ് മാതാപിതാക്കള്‍ എത്തിയതെങ്കിലും അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ല. നിവേദനം ലഭിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചു.