NEWS

ചന്ദു ചതിയനല്ല, രണ്ട് കാമുകിമാരെയും ഒരേ പന്തലില്‍ വെച്ച് താലി ചാര്‍ത്തി

രണ്ട് കാമുകകിമാര്‍ക്കിടയില്‍ പെട്ട് പോവുന്ന നായകന്മാരുടെ കഥ പല സിനിമകളിലും നമ്മള്‍ കണ്ടിട്ടുണ്ട്. അത്തരം കഥകളുടെ പര്യവസാനം നായകന്‍ ഏതെങ്കിലും ഒരു നായികയുടെ കഴുത്തില്‍ താലി കെട്ടുന്നതും മറ്റൊരു നായിക സ്വയം ത്യാഗം സഹിക്കുന്നതുമാണ്. എന്നാല്‍ ചന്ദു മൗര്യ എന്ന യുവാവ് അക്കൂട്ടത്തിലല്ല. തന്നെ സ്‌നേഹിച്ച രണ്ട് കാമുകിമാരെയും അദ്ദേഹം വിവാഹം കഴിച്ചു. അതും ഒരേ ദിവസം ഒരേ പന്തലില്‍ വെച്ച്. രണ്ട് കാമുകിമാരുടെയും സമ്മതത്തോടെയാണ് ഈ അത്യപൂര്‍വ്വ വിവാഹം നടന്നത്.

ഛത്തിസ്ഗഡ് സ്വദേശി ചന്ദു മൗര്യയാണ് കഥയിലെ താരം. ഇരുപത്തിനാലുകാരനായ ചന്ദു കര്‍ഷകനാണ്. എങ്കിലും മറ്റ് തൊഴില്‍ ചെയ്യാനും ആ ചെറുപ്പക്കാരന്‍ പോയിരുന്നു. വൈദ്യുതി തൂണുകള്‍ സ്ഥാപിക്കുന്ന ജോലിക്ക് വേണ്ടി തോകാപാല്‍ പ്രദേശത്ത് എത്തിയപ്പോഴാണ് ചന്ദു സുന്ദരി കശ്യപ് എന്ന പെണ്‍കുട്ടിയെ പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാവുന്നതും. സുന്ദരിയുമായുള്ള വിവാഹം ഉറപ്പിച്ച ശേഷമാണ് ഒരു വിവാഹ ചടങ്ങിനിടയില്‍ ഹസീന ഭാഗേല്‍ എന്ന പെണ്‍കുട്ടിയെ ചന്ദു പരിചയപ്പെടുന്നത്. ഇരുവരും പ്രണയം തുടങ്ങിയപ്പോള്‍ തന്നെ ചന്ദു തന്റെ അവസ്ഥ തുറന്ന് പറഞ്ഞു. തനിക്കൊരു കാമുകിയുണ്ടെന്നു അവളെ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് പറഞ്ഞിട്ടും ഹസീനയ്ക്ക് ചന്ദുവിനോടുള്ള സ്‌നേഹത്തിന് വ്യത്യാസമൊന്നുമുണ്ടായില്ല. ഈ കാര്യം ചന്ദു സുന്ദരിയെ അറിയച്ചപ്പോള്‍ അവള്‍ക്കും ഹസീനയെ ചന്ദുവിന്റെ ഭാര്യയാക്കാന്‍ സമ്മതമാണെന്നറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പരസ്പര സമ്മതത്തോടെ ചന്ദു ഹസീനയേയും സുന്ദരിയേയും വിവാഹം കഴിക്കുന്നത്

Signature-ad

ജനുവരി അഞ്ചിനായിരുന്നു മൂന്ന് പേരുടെയും വിവാഹം നടന്നത്. അഞ്ഞൂറ് പേരോളം കല്യാണത്തിന് പങ്കെടുത്തിരുന്നു. ഇവരുടെ കല്യാണ വീഡിയോ ആണിപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. ഹസീനയുടെ ബന്ധുക്കള്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയെങ്കിലും സുന്ദരിയുടെ വീട്ടുകാര്‍ എതിര്‍പ്പിലായിരുന്നു

Back to top button
error: