KeralaNEWS

കോട്ടയം ജില്ലാ ആശുപത്രിയില്‍ മേല്‍ക്കൂര അടര്‍ന്നുവീണു; ആയുസിന്റെ ബലത്തില്‍ രോഗികള്‍ രക്ഷപ്പെട്ടു

കോട്ടയം: ജില്ലാ ജനറല്‍ ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണു. രോഗികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. നാലാം വാര്‍ഡിലേക്കു പോകുന്ന കോണിപ്പടിയിലേക്കു രാവിലെ പത്തോടെയാണു മുകള്‍ വശത്തു നിന്നു കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണത്. പ്രസവ ശേഷം സ്ത്രീകളെ അഡ്മിറ്റ് ചെയ്യുന്ന വാര്‍ഡാണ് നാലാം വാര്‍ഡ്.

നവജാത ശിശുക്കളെയും അമ്മമാരെയും അഡ്മിറ്റ് ചെയ്യുന്ന അഞ്ചാം വാര്‍ഡ് പൂട്ടിയിട്ടിരിക്കുന്നതിനാല്‍ പ്രസവത്തിനായി എത്തുന്നവരും പ്രസവ ശേഷം ചികിത്സ തേടുന്നവരും നവജാത ശിശുക്കളും നാലാം വാര്‍ഡിലാണ് കഴിയുന്നത്. രാവിലെ ക്ലീനിങ് നടക്കുന്ന സമയമായതിനാല്‍ കോണിപ്പടിക്കു സമീപം ആളുകളുണ്ടായിരുന്നു. ആര്‍ക്കും പരുക്കേറ്റില്ല.

Signature-ad

 

 

Back to top button
error: