CrimeNEWS

മെക്‌സിക്കോയില്‍ ലഹരിമാഫിയയുടെ ആക്രമണം; 16 പേര്‍ കൊല്ലപ്പെട്ടു; 11 പേരും പോലീസുകാര്‍

മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ രണ്ടിടത്തായി നടന്ന ആക്രമണത്തില്‍ 11 പോലീസുകാര്‍ ഉള്‍പ്പടെ 16 പേര്‍ കൊല്ലപ്പെട്ടു. ലഹരിമാഫിയയുമായുള്ള ഏറ്റുമുട്ടലിലാണ് 11 പോലീസുകാര്‍ കൊല്ലപ്പെട്ടത്. ദക്ഷിണ മെക്സിക്കോയിലെ കോയുകാ ദെ ബെനിറ്റെസ് മുനിസിപ്പാലിറ്റിയിലാണ് സംഭവം.

പോലീസ് പട്രോള്‍ സംഘത്തിന് നേരെ അജ്ഞാത അക്രമി സംഘം നിറയൊഴിക്കുകയായിരുന്നു. മുനിസിപ്പല്‍ പോലീസിലെ 11 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷ ബാധിത മേഖല പൂര്‍ണ്ണമായും ലഹരിക്കടത്ത് സംഘത്തിന്റെ നിയന്ത്രണത്തിലുള്ളതാണെന്നാണ് വിവരം.

Signature-ad

രണ്ടാമത്തെ ആക്രമണം നടന്നത് മെക്സിക്കോയിലെ പടിഞ്ഞാറന്‍ സംസ്ഥാനമായ മിക്കോകനിലാണ്. ഇവിടെ സാധാരണക്കാര്‍ക്ക് നേരെ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അഞ്ച് പേര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യത്ത് 2006 മുതലാണ് ലഹരിമാഫിയക്കെതിരെ ഭരണകൂടം നടപടികള്‍ കടുപ്പിക്കുന്നത്. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലുകളില്‍ 4,20,000 ആളുകള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.

Back to top button
error: