NEWSSocial Media

ഒരു മകളുടെ പിതാവാകുക എന്നത് ഏതൊരു പുരുഷന്റെയും അഭിമാനമാണ്; വായിക്കാതെ പോകരുത്

രു ഗർഭിണിയായ സ്ത്രീ തന്റെ ഭർത്താവിനോട് ചോതിച്ചു:
നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത് – നമുക്ക് പിറക്കാൻ പോകുന്ന കുട്ടി ഒരു ആൺകുട്ടിയോ പെൺകുട്ടിയോ ആകുമോ?
ഭർത്താവ്- “നമ്മൾക്ക് ഒരു ആൺകുട്ടിയെ ആണ് കിട്ടുന്നതെങ്കിൽ, ഞാൻ അവനെ കണക്ക് പഠിപ്പിക്കും, ഞങ്ങൾ ഒന്നിച്ചു സ്പോർട്സിന് പോകും, ഞാൻ അവനെ മീൻപിടിക്കാൻ പഠിപ്പിക്കും.”
ഭാര്യ – “ഹാ.. ഹാ.. എന്നാൽ പിന്നെ അതൊരു പെണ്ണായാലോ?”
ഭർത്താവ് – നമുക്കൊരു പെൺകുട്ടിയുണ്ടെങ്കിൽ.. ഞാൻ അവളെ ഒന്നും പഠിപ്പിക്കേണ്ടി വരില്ല.
കാരണം..എങ്ങനെ വസ്ത്രം ധരിക്കണം, എങ്ങനെ ഭക്ഷണം കഴിക്കണം, എന്ത് പറയണം, എന്ത് പറയരുത്.. എന്നിങ്ങനെ എല്ലാ കാര്യങ്ങളും എന്നെ പഠിപ്പിക്കുന്നത് അവളായിരിക്കും.
ചുരുക്കത്തിൽ, അവൾ എന്റെ രണ്ടാമത്തെ അമ്മയായിരിക്കും, ഞാൻ പ്രത്യേകിച്ച് ഒന്നും ചെയ്തില്ലെങ്കിലും എന്നെ അവളുടെ നായകനായി കണക്കാക്കും,
അവൾ എപ്പോഴും അവളുടെ ഭർത്താവിനെ ഞാനുമായി താരതമ്യപ്പെടുത്തും.. അവൾക്ക് എത്ര വയസ്സായാലും ഞാൻ അവളെ എന്റെ കുഞ്ഞ് പാവയെപ്പോലെ കാണണമെന്ന് അവൾ എപ്പോഴും ആഗ്രഹിക്കുന്നു.
ഭാര്യ – “അപ്പോൾ നിങ്ങളുടെ മകൾ അതെല്ലാം ചെയ്യും, പക്ഷേ നിങ്ങളുടെ മകൻ ചെയ്യില്ല എന്നാണോ നിങ്ങൾ പറയുന്നത്?”
ഭർത്താവ് – “ഇല്ല.. ഇല്ല! അവനും അങ്ങനെ തന്നെ ചെയ്യും, പക്ഷേ അവൻ അത് ചെയ്യാൻ പഠിക്കും. പക്ഷേ പെൺമക്കൾ ജന്മനാ ഇതെല്ലാം ഉണ്ടായിരിക്കും.  ഒരു മകളുടെ പിതാവാകുക എന്നത് ഏതൊരു പുരുഷന്റെയും അഭിമാനമാണ്.”
ഭാര്യ – “പക്ഷേ, അവൾ എന്നേക്കും നമ്മുടെ കൂടെ ഉണ്ടാവില്ല.”
ഭർത്താവ് – “അതെ, പക്ഷേ നമ്മൾ അവളോടൊപ്പം, അവളുടെ ഹൃദയത്തിൽ, എന്നേക്കും ഉണ്ടായിരിക്കും. അതിനാൽ അവൾ പോകുന്നിടത്ത് ഒരു വ്യത്യാസവുമനുഭവപ്പെടില്ല.”
പെൺമക്കൾ മാലാഖമാരാണ്… ഉപാധികളില്ലാത്ത സ്നേഹത്തോടെയും പരിചരണത്തോടെയും വളർത്തുക.
പെൺമക്കളാൽ അനുഗ്രഹിക്കപ്പെട്ട എല്ലാ ഭാഗ്യവാന്മാർക്കും സമർപ്പിക്കുന്നു….
(സോഷ്യൽ മീഡിയ)

Back to top button
error: