IndiaNEWS

സൈനികര്‍ വരെ ബിജെപിയുടെ പ്രചാരകരായി മാറുന്നു; രാജ്യത്തെ കാത്തിരിക്കുന്നത് ഗുരുതര പ്രതിസന്ധി: ഖാര്‍ഗെ

ന്യൂഡല്‍ഹി: സൈനികരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും  രാഷ്ട്രീയ പ്രവര്‍ത്തകരാക്കാനുള്ള മോദി സര്‍ക്കാര്‍ നീക്കം രാജ്യത്തെ ഗുരുതര പ്രതിസന്ധിയിലാക്കുമെന്ന്  കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

കേന്ദ്ര സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍ ഒന്നടങ്കം ബിജെപിയുടെ പ്രചാരകരായി മാറിയെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി അവര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഖാര്‍ഗെ ആരോപിച്ചു.

Signature-ad

മോദി സര്‍ക്കാരിന്റെ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിനായി വിവിധ ജില്ലകളില്‍ സൈനികരെയും മുതിര്‍ന്ന സര്‍ക്കാര്‍ ജീവനക്കാരെയും രാത് പ്രഭാരികളായി ഉപയോഗിക്കാനാണ് മോദി സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പ്രമോഷന്‍ നല്‍കാന്‍ സൈനികര്‍ക്ക് അവധിയും നല്‍കിയിരിക്കുകയാണ് കേന്ദ്രമെന്നും ഖാർഗെ പറഞ്ഞു.

Back to top button
error: