ഐസിസി ടൂര്‍ണമെന്റുകളിലെ കിങ് താന്‍ തന്നെയാണെന്നു അടിവരയിട്ടു കൊണ്ട് വമ്ബന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരം വിരാട് കോലി.
ഇന്ന് നടന്ന ന്യൂസിലാന്‍ഡിനതെിരേയുള്ള മത്സരത്തിലും അദ്ദേഹം മോശമാക്കിയില്ല. റണ്‍ചേസില്‍ വീണ്ടുമൊരു ഗംഭീര ഇന്നിങ്‌സുമായി കോലി ടീമിന്റെ രക്ഷകനായി മാറുകയായിരുന്നു. കിവീസിനെതിരായ ഇന്നിങ്‌സിനിടെ ഒരു അപൂര്‍വ്വ റെക്കോര്‍ഡും കോലിയെ തേടിയെത്തിയിട്ടുണ്ട്.
ഐസിസിയുടെ വൈറ്റ് ബോള്‍ ടൂര്‍ണമെന്റുകളില്‍ (ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി) എന്നിവയില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കിയ ആദ്യ താരമായാണ് അദ്ദേഹം മാറിയത്. കോലി കഴിഞ്ഞാല്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തിരിക്കുന്നത് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസം ക്രിസ് ഗെയ്‌ലാണ്. 2942 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്ബാദ്യം.
ഐസിസിയുടെ നിശ്ചിത ഓവര്‍ ടൂര്ണമെന്റുകളെടുക്കുകയാണെങ്കി
ഇന്നത്തെ മത്സരത്തോടെ ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരിലും കോലി ഒന്നാംസ്ഥാനത്തേക്കു കയറി. കോലിയും ടീംഗവും ക്യാപ്റ്റനുമായ രോഹിത് ശര്‍മയുമാണ് ആദ്യ രണ്ടു സ്ഥാനങ്ങള്‍ക്കായി പരസ്പരം മല്‍സരിച്ചു കൊണ്ടിരിക്കുന്നത്.
പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ 294 റണ്‍സുമായി രണ്ടാംസ്ഥാനത്തും കോലി മൂന്നാംസ്ഥാനത്തുമായിരുന്നു. എന്നാല്‍ രോഹിത്തിന്റെ ഒന്നാംസ്ഥാനത്തിനു മണിക്കൂറുകളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. റിസ്വാനെയും രോഹിത്തിനെയും പിന്തള്ളി കോലി കിങായി മാറുകയായിരുന്നു.