KeralaNEWS

ട്രാഫിക് ഗാര്‍ഡ് തലകറങ്ങി വീണു; കുണ്ടന്നൂര്‍ സ്തംഭിച്ചു

എറണാകുളം: കുണ്ടന്നൂരില്‍ ഡ്യൂട്ടിക്കിടെ ട്രാഫിക് ഗാര്‍ഡ് തലകറങ്ങി വീണതിനെത്തുടര്‍ന്ന് കടുത്ത ട്രാഫിക്‌ബ്ലോക്ക്. ട്രാഫിക് ഗാര്‍ഡ് വൈക്കം തൊണ്ടിയില്‍ മഹേശന്‍ പിള്ള(58)യാണ് തലകറങ്ങി വീണത്. തിരക്കേറിയ കുണ്ടന്നൂര്‍ ജംക്ഷനില്‍ ഇന്നലെ രാവിലെ 11.30 ഓടെ നടന്ന സംഭവത്തെ തുടര്‍ന്ന് കുണ്ടന്നൂരും പരിസരവും അര മണിക്കൂറോളം സ്തംഭിച്ചു. കേരളോത്സവം ഉദ്ഘാടനം കഴിഞ്ഞു മടങ്ങുകയായിരുന്ന മരട് നഗരസഭാധ്യക്ഷന്‍ ആന്റണി ആശാന്‍പറമ്പിലാണ് സംഭവം കണ്ട് തന്റെ ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചത്.

സഹപ്രവര്‍ത്തകനും ഒപ്പം പോയതോയതോടെ ഗതാഗതം താറുമാറായി. നാട്ടുകാര്‍ വിളിച്ചു പറഞ്ഞതിനെ തുടര്‍ന്നാണ് കൂടുതല്‍ പൊലീസ് എത്തി ഗതാഗത നിയന്ത്രണം ഏറ്റെടുത്തത്. ഏറെ പ്രധാനപ്പെട്ട കുണ്ടന്നൂര്‍ ജംക്ഷനില്‍ മിക്കപ്പോഴും 2 പൊലീസ് ജീപ്പ് ഡ്യൂട്ടിക്കുണ്ടാകാറുണ്ട്. സംഭവം നടക്കുമ്പോള്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ ആരും ഉണ്ടായിരുന്നില്ല. ആശുപത്രിയില്‍ എത്തിച്ച മഹേശന്‍ പിള്ളയുടെ ആരോഗ്യ നില തൃപ്തികരമായതിനെ തുടര്‍ന്ന് വൈകിട്ടോടെ വിട്ടയച്ചു.

Signature-ad

 

Back to top button
error: