IndiaNEWS

മൃഗശാലയിലെ കടുവകൾക്ക് ബീഫ് നൽകരുത്; പ്രതിഷേധവുമായി ബിജെപി

ഗോഹട്ടി: മൃഗശാലയിലെ കടുവകൾക്ക് ബീഫ് നൽകരുതെന്ന  ആവശ്യവുമായി ബി.ജെ.പി. ആൻ്റി ബീഫ് ആക്ടിവിസ്റ്റുകളെന്ന് സ്വയം വിശേഷിപ്പിച്ചു കൊണ്ട് അസം ബിജെപി നേതാവ് സത്യ രഞ്ജൻ ബോറയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിഷേധം നടത്തിയത്.
അസമിലെ ഗുവാഹത്തിയിലുള്ള മൃഗശാലയിലേക്ക് മാർച്ച് നടത്തിയ ഇവർ ബീഫ് വഹിച്ചുകൊണ്ട് ഉള്ളിലേക്ക് പോകുന്ന വാഹനങ്ങൾ തടയാൻ ശ്രമിക്കുകയും പ്രധാന കവാടം ഉപരോധിക്കുകയും ചെയ്തു. ഇവരെ പിന്നീട് പൊലീസ് നീക്കം ചെയ്യുകയായിരുന്നു.

Back to top button
error: