ലക്നൗ: ഉത്തർപ്രദേശിലെ ബുദൗനില് പാചകവാതക സിലിൻഡറിന് തീപിടിച്ച് ഒരുകുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. ഇന്നലെ രാത്രി ഉജ്ജനി ടൗണിലാണ് സംഭവം.
സുഖ്ബിര്‍ മൗര്യ (35), മക്കളായ ഗോപാല്‍ (എട്ട്), യാഷ് (ആറ്്) എന്നിവരാണ് മരിച്ചത്. മൗര്യയുടെ ഭാര്യക്കും അമ്മയ്ക്കും ഗുരുതരമായി പൊള്ളലേറ്റു.
പാചകത്തിനിടെയാണ് തീപടര്‍ന്നത്. തീപടര്‍ന്ന മുറിയില്‍ മൗര്യയും മക്കളും കുടുങ്ങിപ്പോവുകയായിരുന്നു എന്നാണ് വിവരം.സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.