KeralaNEWS

ആലപ്പുഴ ജില്ലയില്‍ എലിപ്പനി പടരുന്നു: അഞ്ചു ദിവസത്തിനിടെ മരിച്ചത് മൂന്നു പേര്‍

ആലപ്പുഴ: ജില്ലയില്‍ എലിപ്പനി പടരുന്നു. അഞ്ചു ദിവസത്തിനിടെ മൂന്ന്‌ പേരാണ് എലിപ്പനി ബാധിച്ച്‌ മരിച്ചത്.ആറാട്ടുപുഴ, കുറത്തികാട്, പാണാവള്ളി എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്.

എലിപ്പനി ബാധിച്ചു ചികിത്സതേടുന്നവരുടെ എണ്ണം കൂടിയിട്ടില്ലെങ്കിലും മരണസംഖ്യ ഉയരുന്നത് ആശങ്കയ്ക്കു കാരണമാകുന്നുണ്ട്. ഇതേത്തുര്‍ന്ന് ആരോഗ്യവകുപ്പ് ജില്ലയില്‍ ജാഗ്രതാനിര്‍ദേശം നല്‍കി.

Signature-ad

സാധാരണ പനിയാണെന്നു കരുതി പലരും ചികിത്സ വൈകിപ്പിക്കുന്നതു മരണസംഖ്യ കൂടാനിടയാക്കുന്നുണ്ട്.അതിനാൽ ചികിത്സ തേടാൻ വൈകരുതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

Back to top button
error: