IndiaNEWS

യുപിയില്‍ പാചകവാതക സിലിൻഡറിന് തീപിടിച്ച്‌ അച്ഛനും രണ്ടുമക്കളും മരിച്ചു

ലക്നൗ: ഉത്തർപ്രദേശിലെ  ബുദൗനില്‍ പാചകവാതക സിലിൻഡറിന് തീപിടിച്ച്‌ ഒരുകുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. ഇന്നലെ രാത്രി ഉജ്ജനി ടൗണിലാണ് സംഭവം.

സുഖ്ബിര്‍ മൗര്യ (35), മക്കളായ ഗോപാല്‍ (എട്ട്), യാഷ് (ആറ്്) എന്നിവരാണ് മരിച്ചത്. മൗര്യയുടെ ഭാര്യക്കും അമ്മയ്ക്കും ഗുരുതരമായി പൊള്ളലേറ്റു.

Signature-ad

പാചകത്തിനിടെയാണ് തീപടര്‍ന്നത്. തീപടര്‍ന്ന മുറിയില്‍ മൗര്യയും മക്കളും കുടുങ്ങിപ്പോവുകയായിരുന്നു എന്നാണ് വിവരം.സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Back to top button
error: