KeralaNEWS

കോഴഞ്ചേരിയിൽ  വഴിയരികിലെ മാലിന്യത്തിനിടയിൽ  മനുഷ്യന്റെ തലയോട്ടി കണ്ടെത്തി 

പത്തനംതിട്ട:തോട്ടപ്പുഴശേരി പഞ്ചായത്തിൽ കുറിയന്നൂർ കട്ടേപ്പുറം – പെരുമ്പാറ റോഡരികിൽ മാലിന്യത്തിനിടയിൽ നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി.സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കോയിപ്രം പൊലീസ് അറിയിച്ചു.
വഴിയാത്രക്കാരാണ് വിവരം പൊലീസിൽ അറിയിച്ചത്.തലയോട്ടി പൊലീസ് എത്തി രാസപരിശോധനക്കായി കൊണ്ടുപോയി.സമീപകാലത്തെ മിസിങ് കേസുകൾ ഉൾപ്പെടെ അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.
 സ്ഥലത്ത് കൂടുതൽ പരിശോധന നടത്താനും പൊലീസ് തീരുമാനിച്ചു.

Back to top button
error: