KeralaNEWS

ട്രെയിൻ യാത്രയ്ക്കിടെ പത്തനംതിട്ട സ്വദേശിയെ കാണാതായതായി പരാതി 

പത്തനംതിട്ട:ഇലന്തൂർ സ്വദേശിയെ  ട്രെയിൻ യാത്രക്കിടയിൽ കാണാതായതായി പരാതി.
പത്തനംതിട്ട  ഇലന്തൂർ സ്വദേശിയായ കെ.ഹരികുമാറിനെയാണ് (55)  15/10/2023 ഞായറാഴ്ച മുതൽ കാണാതായത്.
  അഹമ്മദാബാദിലേക്കുളള  ട്രെയിൻ യാത്രാ മധ്യേ മഹാരാഷ്ട്രയിലെ   കുടാൽ(രത്നഗിരിയിൽ നിന്നും 200കി.മീ.ദൂരെ)റെയിൽവേ സ്റ്റേഷനിൽ വെച്ച് ഉച്ചക്ക് 03 മണിയോടെയാണ് ഇദ്ദേഹത്തെ  കാണാതായത്.
16312  ശ്രീ ഗംഗാനഗർ വീക്കിലി എക്സ്പ്രസ്സ്  ട്രെയിനിലാണ് ഇദ്ദേഹം  യാത്ര ചെയ്തിരുന്നത്. ഇത് സംബന്ധിച്ച് ബന്ധുക്കൾ  പത്തനംതിട്ട  പൊലിസിൽ  പരാതി നൽകുകയും  പോലീസ് 1425/2023 എന്ന നമ്പരിൽ  20/10/2023 ന് FIR രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്
കാണാതായ  ഈ വ്യക്തിയുമായി  ബന്ധപ്പെട്ട  കൂടുതൽ  എന്തെങ്കിലും  വിവരങ്ങൾ  ലഭിച്ചാൽ   താഴെപ്പറയുന്ന  നമ്പരുകളിൽ  അറിയിക്കുവാൻ  അഭ്യർത്ഥിക്കുന്നു
സുമോദ് വി നായർ@പത്തനംതിട്ട (സഹോദരൻ)
ഫോൺ *62382 63520*
പി കെ  സുഗതൻ@പത്തനംതിട്ട
(സഹയാത്രികൻ )
ഫോൺ *94477 04435*
നികേഷ് നായർ @സാവന്ത് വാടി
(കോർഡിനേറ്റർ) ഫെയ്മ മഹാരാഷ്ട്ര
ഫോൺ *82379 79341*
രഘുനാഥൻ നായർ @പൻവേൽ (കൺവീനർ)
ഫെയ്മ മഹാരാഷ്ട്ര
ഫോൺ  *99201 19966*

Back to top button
error: