KeralaNEWS

രണ്ടു മീറ്റ് റെക്കോർഡുകൾ ;സ്കൂള്‍ കായികമേളയില്‍ പാലക്കാടന്‍ കുതിപ്പ്

കുന്നംകുളം:65–ാംമത് സംസ്ഥാന സ്കൂൾ കായികമേളയുടെ ആദ്യദിനത്തിൽ പാലക്കാടിന്റെ ആധിപത്യം. 7 സ്വർണവും 4 വെള്ളിയും 3 വെങ്കലവുമായി ആദ്യദിനത്തിൽ തന്നെ പാലക്കാട് കരുത്ത് കാട്ടി.
മലപ്പുറവും എറണാകുളവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. രണ്ടു മീറ്റ് റെക്കോർഡുകളാണ് ആദ്യദിനത്തിൽ പിറന്നത്.സീനിയർ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും 400 മീറ്റർ ഓട്ടത്തിലാണ് ഏറ്റവും ഒടുവിലത്തെ പാലക്കാടിന്റെ സ്വർണ നേട്ടം.സബ് ജൂനിയർ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും 400 മീറ്റർ ഓട്ടത്തിലും പാലക്കാടനായിരുന്നു സ്വർണ്ണം. 400 മീറ്ററിൽ സിനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ മീറ്റ് റെക്കോർഡും ഉണ്ട്.സീനിയർ ആണ് കുട്ടികളുടെ ഡിസ്കസ് ത്രോയിൽ ആണ് മറ്റൊരു മീറ്റ് റെക്കോർഡ്.
4 സ്വർണവും 5 വെള്ളിയും രണ്ട് വെങ്കലവുമായി മലപ്പുറം ആണ്  തൊട്ടുപിന്നാലെ. രണ്ട് സ്വർണവുമായി എറണാകുളം മൂന്നാം സ്ഥാനത്തുണ്ട്.

അതേസമയം ജൂനിയര്‍ ഗേള്‍സ് 3000 മീറ്റര്‍ ഓട്ടത്തില്‍ കണ്ണൂര്‍ ജി.വി.എച്ച്‌.എസ്.എസിലെ വിദ്യാര്‍ത്ഥിനി ഗോപികാ ഗോപിയാണ് മേളയിലെ ആദ്യ സ്വര്‍ണം നേടിയത്.

Back to top button
error: