FoodNEWS

ബീഫില്ലാതെ എന്ത് ആഘോഷം; എളുപ്പത്തില്‍ തയാറാക്കാം ബീഫ് വരട്ടിയത്

ല്ല കുരുമുളക് ഇട്ട് വരട്ടിയ ബീഫ് എന്ന് പറയുമ്ബോള്‍ തന്നെ നാവില്‍ വെള്ളമൂറാത്തവരായി ആരും ഉണ്ടാവില്ല.ഇതാ ബീഫ് വരട്ടിയെടുക്കാനുള്ള ഒരു അടിപൊളി റസിപ്പി.

ചേരുവകള്‍

ബീഫ് – 1കിലോ ചെറിയ ഉള്ളി ചതച്ചത്- 1കപ്പ്
വെളിച്ചെണ്ണ – 6 ടേബിള്‍ സ്പൂണ്‍
മുളക്‌പൊടി – 3 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി – 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി – അര ടേബിള്‍ സ്പൂണ്‍
ഗരം മസാല – 1ടേബിള്‍ സ്പൂണ്‍
കരുമുളക്‌പൊടി – അര ടേബിള്‍ സ്പൂണ്‍
കടുക് – 1 അര ടേബിള്‍ സ്പൂണ്‍
വറ്റല്‍ മുളക് – 6 എണ്ണം
കറിവേപ്പില – 2 തണ്ട്
ഉപ്പ് – ആവശ്യത്തിന്

Signature-ad

തയാറാക്കുന്ന വിധം

ബീഫിനൊപ്പം ഉള്ളി, ഇഞ്ചി, വെളുത്തുള്ളി,പച്ചമുളക്, കറിവേപ്പില, മഞ്ഞള്‍പ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, ഗരം മസാല പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ നന്നായി യോജിപ്പിക്കുക. ശേഷം ഇവ കുക്കറിലിട്ട് ആവശ്യത്തിന് വെള്ളമൊഴിച്ച്‌ വേവിക്കുക.

ഇത് നന്നായി വെന്തശേഷം ഒരു പാനില്‍ വെളിച്ചണ്ണ ഒഴിച്ച്‌ അതിലേക്ക് കടുക്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ താളിക്കുക. ഇതിലേക്ക് വേവിച്ച്‌ വച്ചിരിക്കുന്ന ബീഫ് ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് ഡ്രൈ ആയി വരുമ്ബോള്‍ അല്‍പം എണ്ണ തൂവിയ ശേഷം ചൂടാറുന്നതിനു മുൻപ് തുടങ്ങാം.

Back to top button
error: