KeralaNEWS

വിധവകളുടെ മക്കള്‍ക്ക് ധനസഹായം; പടവുകള്‍ 2023-24 ലേക്ക് ഓണ്‍ലൈൻ ആയി അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം:സാമ്ബത്തകമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിധവകളുടെ മക്കള്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നതിന് ധനസഹായം അനുവദിക്കുന്ന പദ്ധതിയായ പടവുകള്‍ 2023-24 ലേക്ക് ഓണ്‍ലൈൻ ആയി അപേക്ഷ ക്ഷണിച്ചു.

വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ താഴെയുള്ള കുടുംബങ്ങളിലെ മെരിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ – സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കാണ് ധനസഹായം അനുവദിക്കുന്നത്. www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈൻ ആയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.

Signature-ad

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട അങ്കണവാടി/ ശിശു വികസന പദ്ധതി ഓഫീസുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍: 0471-2969101. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ഡിസംബര്‍ 31.

Back to top button
error: